സ്വത്തിനെ ചൊല്ലി തർക്കം; വൃദ്ധമാതാവിന് ക്രൂരമർദ്ദനം,​ മാവേലിക്കരയിൽ മുൻ സൈനികനെതിരെ കേസെടുത്തു

Thursday 26 December 2019 7:46 PM IST

കൊച്ചി: മാവേലിക്കര ചുനക്കരയിൽ വൃദ്ധ മാതാവിനെ മകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. സ്വത്ത് ഭാഗം വെക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.

മുൻ സൈനിക ഉദ്യോഗസ്ഥനായ ബാലകൃഷ്ണൻ നായരാണ് അമ്മയെ ക്രൂരമായി മർദ്ദിച്ചത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് മർദ്ദനമേറ്റ ഭവാനി അമ്മയെ പൊലീസ് മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനെതിരെ കേസെടുക്കുമെന്ന് നൂറനാട് പൊലീസ് അറിയിച്ചു. ഇവർക്ക് മൂന്നു മക്കളാണുള്ളത്.