വീണ്ടും പ്രണയനായകനായി മോഹൻലാൽ: ബിഗ് ബ്രദറിലെ ആദ്യഗാനം പുറത്തിറങ്ങി, വീഡിയോ
Wednesday 01 January 2020 9:05 PM IST
മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് ലാൽ സംവിധാനം ചെയ്യുന്ന ചിത്രമായ 'ബിഗ് ബ്രദറി'ലെ ആദ്യഗാനം പുറത്തിറങ്ങി. 'കണ്ടോ, കണ്ടോ' എന്ന് തുടങ്ങുന്ന ഗാനത്തിൽ സ്റ്റൈലൻ ലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ദീപക് ദേവാണ്. ഗൗരി ലക്ഷ്മിയും അമിത് ത്രിവേദിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നു. മോഹൻലാൽ, മിർണ മേനോൻ, ഇർഷാദ്, വിഷ്ണു ഉണ്ണികൃഷ്ണൻ. ടിനി ടോം എന്നിവർ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നു. 'ലേഡീസ് ആൻഡ് ജെന്റിൽമെൻ' എന്ന ചിത്രത്തിന് ശേഷമാണ് മോഹൻലാൽ വീണ്ടും ഒരു സിദ്ദിഖ് ചിത്രത്തിന്റെ ഭാഗമായിരിക്കുന്നത്. ചിത്രം ഈ മാസം തീയറ്ററുകളിൽ എത്തും.