കർണാടകത്തിൽ വച്ചുണ്ടായ വലിയൊരു അപകടത്തിൽ നിന്നും ജാസി ഗിഫ്റ്റിന്റെ ഈ പാട്ടാണ് എന്നെ രക്ഷിച്ചത്, വിശേഷങ്ങൾ പങ്കുവച്ച് ജിൻസ് ഗോപിനാഥ്
'ലജ്ജാവതിയേ നിന്റെ കള്ളകടക്കണ്ണിൽ' എന്ന ഗാനം നമ്മുക്കൊരിക്കലും മറക്കാനാവില്ല. ഒരു കാലത്ത് യുവ തലമുറയുടെ ഹരമായി മാറിയ ഗാനമായിരുന്നു ഇത്. ഫോർ ദ പീപ്പിൾ എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട ഗായകനായി മാറി ജാസി ഗിഫ്റ്റ്. പിന്നീടങ്ങോട്ട് നിരവധി സിനിമകളിൽ ഗായകനും സംഗീത സംവിധായകനുമായി ചലച്ചിത്രഗാന മേഖലയിൽ പാശ്ചാത്യ സംഗീതത്തിന്റെ സാധ്യതകൾ തെളിയിക്കാൻ ജാസി ഗിഫ്റ്റിന് കഴിഞ്ഞു. പശ്ചാത്യ സംഗീതം മാത്രമല്ല മെലഡി ഗാനങ്ങളിലൂടെയും ആസ്വാദകരുടെ ഹൃദയം കവർന്നെടുക്കാൻ ജാസി ഗിഫ്റ്റിന് സാധിച്ചു.
ബംഗലൂരൂവിൽ ഒരു പരിപാടിക്ക് ചെന്നപ്പോൾ അപ്രതീക്ഷിതമായി ഒരു കന്നഡക്കാരൻ മന്ത്രി അതിഥിയായെത്തി. കന്നഡ പാട്ടുപാടാൻ സംഘാടകർ ഞങ്ങളോട് ആവശ്യപ്പെട്ടു. ഞങ്ങൾക്കാണെങ്കിൽ ആകപ്പാടെ അറിയാവുന്ന കന്നഡ 'ലേലു അല്ലു ലേലു അല്ലു...' മാത്രമായിരുന്നു. മലയാളവും, തമിഴും, ഹിന്ദിയും എല്ലാം പാടി, മന്ത്രി പങ്കെടുക്കുന്ന പ്രോഗ്രാമായതിനാൽ പാടാതിരിക്കാനും പറ്റില്ല. അപ്പോഴാണ് 'അരികിൽ നിന്നാലും അറിയുവാൻ ആകുമോ..' എന്ന ജാസിച്ചേട്ടന്റെ ഗാനം ഓർമ്മ വന്നത്. അറിയാവുന്ന കന്നഡയിൽ നാലുവരി തട്ടിവിട്ടു. കരഘോഷങ്ങളോടെയാണ് കാണികൾ അത് സ്വീകരിച്ചത്. വളരെ വലിയൊരു അപകടത്തിൽ നിന്നാണ് ഈ ഗാനം ഞങ്ങളെ രക്ഷിച്ചത്. കൗമുദി ടി.വിയിലെ ജാസി ഗിഫ്റ്റ് വിത്ത് ക്രിസ്‌മസ് ഗിഫ്റ്റ് എന്ന പരിപാടിയിൽ മനസ് തുറക്കുകയാണ് ജിൻസ് ഗോപിനാഥും, ജാസി ഗിഫ്റ്റും.