പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ,​ ‘മാതളത്തേനുണ്ണാൻ' പാട്ടു വിഷയത്തിൽ മോഹൻലാലിനെതിരെ വി.ടി മുരളി

Sunday 12 January 2020 7:27 PM IST

ഒരു സ്വകാര്യ ചാനൽ പരിപാടിക്കിടെ ‘മാതളത്തേനുണ്ണാൻ' എന്ന ഗാനം താൻ പാടിയതാണെന്ന് അവകാശപ്പെട്ട മോഹൻലാലിനെതിരെ ഗായകൻ വി.ടി. മുരളി രംഗത്ത്. ഉയരും ഞാൻ നാടാകെ’ എന്ന ചിത്രത്തിലെ ‘മാതളത്തേനുണ്ണാൻ പാറിപ്പറന്നുവന്ന മാണിക്യക്കുയിലാളേ.. എന്ന പാട്ട് തന്റേതാണെന്ന് വി.ടി മുരളി ഫേസ്ബുക്കിലൂടെ പറഞ്ഞു. ചാനൽ പരിപാടിക്കിടെ മോഹൻലാൽ പാട്ട് താൻ പാടിയതാണെന്ന് നടൻ ധർമ്മജനോട് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വി.ടി മുരളി രംഗത്തെത്തിയിരിക്കുന്നത്.

പരിപാടി സംപ്രേക്ഷണം ചെയ്ത ശേഷം എന്നെ കുറെ പേർ വിളിച്ചു. എന്താണ് കാര്യം എന്ന് തുടർന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇന്ന് ആ പരിപാടിയുടെ പുന: സംപ്രേക്ഷണം എത്ര മണിക്കാണെന്നന്വേഷിച്ച് ഇന്ന് താനത് കണ്ടെവെന്നും പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ എന്നു മുരളി ചോദിക്കുന്നു. പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച് 1985ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഉയരും ഞാൻ നാടാകെ’. ഇതിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ‘മാതളത്തേനുണ്ണാൻ...’ എന്ന ഗാനം ഒ.എൻ.വി. കുറുപ്പ് രചിച്ച് കെ.പി.എൻ. പിള്ള സംഗീതം പകർന്ന് വി.ടി. മുരളിയാൻ് ആലപിച്ചത്.

വി.ടി മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ്