പഴയ വീട് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഉടമസ്ഥന് കിട്ടുന്നത് മുട്ടൻപണി

Sunday 12 January 2020 10:38 PM IST

പുതിയ വീട് വയ്ക്കാൻ വേണ്ടത്ര പണം തികഞ്ഞില്ലങ്കിലോ വീട് നിർമ്മിക്കാനുള്ള ബുദ്ധിമുട്ടുകളോ ഓർത്ത് പലരും പഴയ വീടുകൾ വാങ്ങാറുണ്ട്. എന്നാൽ പുതിയ വീടിന് എന്നപോലെ പഴയ വീടിനും വാസ്തു നോക്കണമെന്നാണ് ഇത് സംബന്ധിച്ച വിദഗ്ദ്ധർ പറയുന്നത്. പഴയ വീട് വാങ്ങുമ്പോഴും ഇക്കാര്യങ്ങൾ നോക്കണം. വീടിന്റെ ചുറ്റളവ്,​ വീടിന്റെ കിടപ്പ്,​ സ്ഥലത്തിന്റെ ആകൃതി എന്നിവയൊക്കെ പരിഗണിക്കണമെന്ന് വാസ്തുവിൽ പറയുന്നു. ഭൂമി സംബന്ധമായി ദോഷങ്ങളും പരിഗണിക്കണം.