പഞ്ചലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം..?

Monday 13 January 2020 12:02 PM IST

1. ആറ്റം കണ്ടുപിടിച്ചത്?

ജോൺ ഡാൽട്ടൺ

2. ആവർത്തന പട്ടികയിൽ പ്രകൃതിദത്ത മൂലകങ്ങളുടെ എണ്ണം?

92

3. അന്താരാഷ്ട്ര മോൾ ദിനം?

ഒക്ടോബർ 23

4. ആറ്റത്തിന്റെ ന്യൂക്ളിയർ സൗരയൂഥ മാതൃക അവതരിപ്പിച്ചത്?

ഏണസ്റ്റ് റൂഥർഫോർഡ്

5. ഒരേ തന്മാത്രാ വാക്യവും വ്യത്യസ്ത ഘടനാവാക്യവുമുള്ള സംയുക്തങ്ങൾ?

ഐസോമർ

6. കോശങ്ങളെ കുറിച്ചുള്ള പഠനം?

സൈറ്റോളജി

7. ആകെ നാഡികളുടെ എണ്ണം?

43 ജോടി

8. മനുഷ്യശരീരത്തിലെ ആകെ അസ്ഥികൾ?

206

9. പേശികളില്ലാത്ത അവയവം?

ശ്വാസകോശം

10. പേശികൾക്ക് നിറം നൽകുന്ന വർണ വസ്തു?

മയോഗ്ളോബിൻ

11. ശരീരത്തിലെ പ്രതിരോധ കാവൽക്കാർ എന്നറിയപ്പെടുന്നത്?

ശ്വേത രക്താണുക്കൾ

12. ക്രോമസോമിന്റെ അടിസ്ഥാന ഘടകം?

ഡി.എൻ.എ

13. ടൂത്ത് പേസ്റ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

കാൽസ്യം കാർബണേറ്റ്

14. ആഴ്‌സെനികിന്റെ സാന്നിദ്ധ്യം മനസിലാക്കാനുള്ള ടെസ്റ്റ്?

മാർഷ് ടെസ്റ്റ്

15. ഭൂമിയിൽ ജീവനടിസ്ഥാനമായ മൂലകം?

കാർബൺ

16. പഞ്ചലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം?

ചെമ്പ്

17. കള്ളനോട്ട് തിരിച്ചറിയാൻ സഹായിക്കുന്ന കിരണം?

അൾട്രാവൈലറ്റ്

18. കാന്തിക മണ്ഡലത്തിന്റെ ശക്തി അളക്കുന്ന യൂണിറ്റ്?

ടെസ്‌ല

19. ആൽബർട്ട് ഐൻസ്റ്റീന്റെ സ്മരണാർത്ഥം പേര് ലഭിച്ച മൂലകം?

ഐൻസ്റ്റീനിയം

20. സൗരസെൽ നിർമ്മാണത്തിനുപയോഗിക്കുന്ന മൂലകം?

സിലിക്കൺ

21. 3 - ഡി പീരിയോഡിക് ടേബിൾ നിർമ്മിച്ച ശാസ്ത്രജ്ഞൻ?

അലക്സാണ്ടർ ഷാൻകോർട്ഷോ.