"സിൽക്ക് സ്മിതയ്ക്കുവേണ്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി പാടി",​ അനുഭവം പങ്കുവച്ച് സോണി സായ്

Monday 13 January 2020 3:44 PM IST

മലയാളികൾക്ക് സുപരിചിതയായ ഗായികയും സംഗീത സംവിധായികയുമാണ് സോണി സായ്. പതിമൂന്നാം വയസില്‍ സിനിമയില്‍ പാടിത്തുടങ്ങിയ സോണി പിന്നീട് അഥീന, കനല്‍ക്കണ്ണാടി, ഭരതന്‍, ധീര, നിദ്ര തുടങ്ങിയ വിവിധ ചിത്രങ്ങളിലൂടെ ശബ്ദസാന്നിദ്ധ്യമറിയിച്ചു. തെലുങ്ക് റീമേക്ക് ചിത്രങ്ങളായ കനൽ ,ശൗര്യം എന്നീ ചിത്രങ്ങളിലും അൻപതോളം ആൽബങ്ങളിലും സോണി പാടിയിട്ടുണ്ട്. ആദ്യാനുരാഗം എന്ന പേരിൽ ഒരു ആൽബവും സോണിയുടെ സംഗീതസംവിധാനത്തിൽ ഒരുങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ താൻ ആദ്യമായി പാടിയ ഗാനത്തെ കുറിച്ച് പറയുകയാണ് സോണി. കൗമുദി ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

"ഇന്ന് സിംഗേർസ് ഒരു പാടുണ്ട്. ശെരിക്കും കോമ്പറ്റീഷൻ ആണ്. ഞാൻ ലെറിക്സ് ചെയ്താണ് ആദ്യം തുടങ്ങിയത്. യൂത്ത് ഫെസ്റ്റിവലിൽ സ്റ്റേറ്റ് ലെവൽ വിന്നറായിരുന്നു. ലെെറ്റ് മ്യൂസിക്കിലും മിമിക്രിയിലും വിന്നറാണ്. അത് കഴിഞ്ഞിട്ട് സ്റ്റേജ് പാടിപാടി വന്നിട്ട് ഓർക്കസ്ട്രേ ചെയ്യുന്ന ചേട്ടന്മാര് റെക്കമെന്റ് ചെയ്തു. അങ്ങനെ ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സിൽക്കിസ് സ്മിതയ്ക്കു വേണ്ടിയാണ് ആദ്യമായിട്ട് പാടിയത്.

സുഖവാസം എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു അത്. മോഹൻ സിത്താര അംഗിൾ ആയിരുന്നു അതിന്റെ മ്യൂസിക് ഡയറക്ടർ. അതൊരു വലിയ ഭാഗ്യമായിരുന്നു. അത് കഴിഞ്ഞ് ദാസ് അങ്കിളിന്റെ കൂടെ ആദ്യമായിട്ട് ഡ്യുയറ്റ് പാടാൻ പറ്റി. ആഗ്രഹിച്ച ഒരു പാട് പേരുടെ കൂടെ പാടാൻ പറ്റിയിട്ടുണ്ടെന്നും സായ് പറയുന്നു.