പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി: സോണിയ വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ ആറ് പാർട്ടികൾ

Tuesday 14 January 2020 1:41 AM IST

ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമവും സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും അടക്കമുള്ള വിഷയങ്ങൾ ഉയർത്തി രാജ്യവ്യാപക പ്രക്ഷോഭം ലക്ഷ്യമിട്ട് കോൺഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ഇന്നലെ വിളിച്ചു ചേർത്ത യോഗത്തിൽ ആറ് പ്രമുഖ പാർട്ടികൾ പങ്കെടുക്കാതിരുന്നത് പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയായി.

തൃണമൂൽ കോൺഗ്രസ്,ബി.എസ്.പി, എസ്.പി, ഡി.എം.കെ, ശിവസേന, ആംആദ‌്മി പാർട്ടി എന്നിവയാണ് വിട്ടു നിന്നത് പാർലമെന്റ് അനക്സിൽ നടന്ന യോഗത്തിൽ 20 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു.ജനുവരി 23ന് നേതാജി സുബാഷ്ചന്ദ്ര ബോസിന്റെ ജൻമദിനത്തിലും 26ന് റിപ്പബ്ളിക് ദിനത്തിലും 30ന് ഗാന്ധിജി രക്തസാക്ഷി ദിനത്തിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

കഴിഞ്ഞ എട്ടിന് നടന്ന ദേശീയ പണിമുടക്കിനിടെ പശ്‌ചിമ ബംഗാളിലുണ്ടായ അക്രമങ്ങൾക്ക് പിന്നിൽ കോൺഗ്രസ്-ഇടത് പാർട്ടികളാണെന്ന് കുറ്റപ്പെടുത്തി തൃണമൂൽ നേതാവ് മമതാ ബാനർജി യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനിൽ കോൺഗ്രസുമായുള്ള ഉടക്കാണ് ബി.എസ്.പി നേതാവ് മായാവതിയെ ബഹിഷ‌്ക‌രണത്തിന് പ്രേരിപ്പിച്ചത്. പൗരത്വ ഭോദഗതി ബില്ലിനെതിരെ പാർലമെന്റിൽ ഒപ്പം നിന്ന ഡി.എം.കെ തമിഴ്നാട്ടിൽ കോൺഗ്രസുമായുള്ള തർക്കങ്ങളുടെ പേരിൽ അകന്നു നിന്നു. മഹാരാഷ്ട്രയിൽ ഭരണമുന്നണിയിലുള്ള ശിവസേനയ്ക്ക് പുറമെ , സമാജ്‌‌വാദി പാർട്ടിയും ക്ഷണം ലഭിച്ചില്ലെന്ന കാരണമാണ് പറയുന്നത്.

ഡൽഹി തിരഞ്ഞെടുപ്പിൽ എതിർ പക്ഷത്തുള്ള കോൺഗ്രസുമായി കൂട്ടുകൂടുന്നത് രാഷ്‌ട്രീയമായി ദോഷം ചെയ്‌തേക്കുമെന്ന വിലയിരുത്തലാണ് ആംആദ്‌മി പാർട്ടിയുടെ പിൻമാറ്റത്തിന് പിന്നിൽ. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മൻമോഹൻസിംഗ്, ഗുലാം നബി ആസാദ്, എ.കെ. ആന്റണി, അഹമ്മദ് പട്ടേൽ, കെ.സി. വേണുഗോപാൽ എന്നിവർ കോൺഗ്രസിനെ പ്രതിനിധീകരിച്ചു. ശരത് പവാർ, പ്രഫുൽ പട്ടേൽ(എൻ.സി.പി), സീതാറാം യെച്ചൂരി(സി.പി.എം), ഡി. രാജ(സി.പി.ഐ), പി.കെ. കുഞ്ഞാലിക്കുട്ടി(മുസ്ളീം ലീഗ്), തോമസ് ചാഴിക്കാടൻ(കേരളാ കോൺഗ്രസ്), ജി. ദേവരാജൻ(ഫോർവേഡ് ബ്ളോക്ക്), ശരത് യാദവ്(ലോക്‌താന്ത്രിക് ദൾ), ഹേമന്ത് സോറൻ(ജാർഖണ്ഡ് മുക്തി മോർച്ച) എന്നിവരും ആർ.ജെ.ഡി,ആർ.എസ്.പി, എ.ഐ.യു.ഡി.എഫ്, നാഷണൽ കോൺഫറൻസ്, പി.ഡി.പി, ജെ.ഡി.എസ്, ആർ.എൽ.ഡി, ഹിന്ദുസ്ഥാനി അവാമി മോർച്ച,ആർ.എൽ.എസ്.പി, സ്വാഭിമാൻ പക്ഷ,വി.സി.കെ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു. .

ജ​ന​ങ്ങ​ളെ​ ​വ​ർ​ഗീ​യ​മാ​യി വേ​ർ​തി​രി​ക്കു​ന്നു​:​ ​പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ൽ​ഹി​:​ ​രാ​ജ്യ​ത്ത് ​മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി,​ ​രൂ​ക്ഷ​മാ​യ​ ​തൊ​ഴി​ലി​ല്ലാ​യ്മ,​ ​ക​ർ​ഷ​ക​ ​ആ​ത്മ​ഹ​ത്യ,​ ​അ​വ​ശ്യ​ ​സാ​ധ​ന​ങ്ങ​ളു​ടെ​ ​വി​ല​ക്ക​യ​റ്റം​ ​എ​ന്നി​വ​യ്‌​ക്ക് ​പ​രി​ഹാ​രം​ ​കാ​ണാ​തെ​ ​ജ​ന​ങ്ങ​ളെ​ ​വ​ർ​ഗീ​യ​മാ​യി​ ​വേ​ർ​തി​രി​ക്കാ​നാ​ണ് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ശ്ര​മി​ക്കു​ന്ന​തെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​പാ​ർ​ട്ടി​ക​ളു​ടെ​ ​യോ​ഗം​ ​പാ​സാ​ക്കി​യ​ ​പ്ര​മേ​യ​ത്തി​ൽ​ ​പ​റ​യു​ന്നു.​ ​ജ​നാ​ധി​പ​ത്യ​ ​അ​വ​കാ​ശ​ങ്ങ​ളെ​യും​ ​ഭ​ര​ണ​ഘ​ട​നാ​ ​ഉ​റ​പ്പു​ക​ളെ​യും​ ​കാ​റ്റി​ൽ​ ​പ്പ​റ​ത്തു​ന്ന​ ​സ​ർ​ക്കാ​ർ​ ​ജ​മ്മു​ ​കാ​ശ്‌​മീ​രി​ൽ​ 370​-ാം​ ​വ​കു​പ്പ് ​റ​ദ്ദാ​ക്കി​യ​തി​ന് ​ശേ​ഷം​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ലം​ഘ​ന​ങ്ങ​ളും​ ​സ​ഞ്ചാ​ര​ ​സ്വാ​ത​ന്ത്ര്യ​വും​ ​ഇ​ല്ലാ​താ​ക്കി.​ ​പാ​ർ​ല​മെ​ന്റി​ലെ​ ​ഭൂ​രി​പ​ക്ഷം​ ​ഉ​പ​യോ​ഗി​ച്ച് ​ച​ർ​ച്ച​യി​ല്ലാ​തെ​യാ​ണ് ​ദേ​ശീ​യ​ ​പൗ​ര​ത്വ​ ​ഭേ​ദ​ഗ​തി​ ​ബി​ൽ​ ​പാ​സാ​ക്കി​യ​ത്.​ ​പാ​വ​പ്പെ​ട്ട​വ​രെ​യും​ ​ദ​ളി​ത​രെ​യും​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും​ ​പു​റ​ത്താ​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ടു​ന്ന​ ​സി.​എ.​എ,​ ​എ​ൻ.​പി.​ആ​ർ,​ ​എ​ൻ.​ആ​ർ.​സി​ ​എ​ന്നി​വ​ ​ഭ​ര​ണ​ഘ​ട​നാ​ ​വി​രു​ദ്ധ​മാ​ണ്.​ ​അ​സ​മി​ൽ​ ​പ​രാ​ജ​യ​പ്പെ​ട്ട​ ​എ​ൻ.​ആ​ർ.​സി​ ​എ​ൻ.​പി.​ആ​റി​ന്റെ​ ​മ​റ​പി​ടി​ച്ച് ​ര​ഹ​സ്യ​മാ​യി​ ​രാ​ജ്യം​ ​മു​ഴു​വ​ൻ​ ​ന​ട​പ്പാ​ക്കാ​നാ​ണ് ​നീ​ക്കം.

പ്ര​ധാ​ന​മ​ന്ത്രി​ ​മ​റു​പ​ടി പ​റ​യ​ണം​:​ ​രാ​ഹുൽ ഭ​ര​ണ​ ​പ​രാ​ജ​യം​ ​മ​റ​ച്ചു​ ​പി​ടി​ക്കാ​ൻ​ ​അ​ക്ര​മം​ ​അ​ഴി​ച്ചു​വി​ടു​ന്ന​ ​പ്ര​ധാ​ന​മ​ന്ത്രി​ ​യു​വ​ജ​ന​ങ്ങ​ളു​ടെ​ ​ചോ​ദ്യ​ത്തി​ന് ​മ​റു​പ​ടി​ ​പ​റ​യ​ണ​മെ​ന്ന് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ .​ ​പൊ​ലീ​സ് ​അ​ക​മ്പ​ടി​യി​ല്ലാ​തെ​ ​ഏ​തെ​ങ്കി​ലും​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​പോ​യി​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​വെ​ല്ലു​വി​ളി​ക്കു​ന്നു.​ ​ഇ​ന്ത്യ​ൻ​ ​സ​മ്പ​ദ്‌​വ്യ​വ​സ്ഥ്യ​യും​ടെ​ ​പ​രാ​ജ​യ​വും​ ​തൊ​ഴി​ലി​ല്ലാ​യ്മ​യും​ ​പ​രി​ഹ​രി​ക്കു​ന്ന​തി​ന് ​പ​ക​രം​ ​ശ്ര​ദ്ധ​ ​തി​രി​ച്ചു​ ​വി​ടാ​നാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ശ്ര​മ​മെ​ന്നും​ ​രാ​ഹു​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​പൗ​ര​ത്വ​ഭേ​ദ​ഗ​തി​ ​നി​യ​മ​ത്തി​ന്റെ​ ​പേ​രി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​യും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും​ ​ജ​ന​ങ്ങ​ളെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ ​സോ​ണി​യാ​ ​ഗാ​ന്ധി​ ​പ​റ​ഞ്ഞു.