'ഐശ്വര്യ റായ് എന്റെ അമ്മയാണ്', തന്റെ ജനനം എങ്ങിനെയെന്ന് വെളിപ്പെടുത്തി 32 കാരൻ 'മകൻ'

Monday 13 January 2020 11:43 PM IST

മുംബയ്: ബോളിവുഡിൽ ഇന്നും തിളങ്ങി നിൽക്കുന്ന താരമാണ് ഐശ്വര്യ റായ്. മാത്രമല്ല ഇന്ത്യയിൽ ഏറ്റവും ആരാധകരുള്ള താരങ്ങളുടെ കണക്കിലും ഐശ്വര്യ മുന്നിൽ തന്നെയാണ്. എന്നാൽ ഇപ്പോൾ താരത്തിനെതിരെ പുതിയ വെളിപ്പെടുത്തലുമായി സംഗീത് കുമാർ എന്ന 32 കാരൻ യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. ഐശ്വര്യ റായ് തന്റെ അമ്മയാണെന്നും താൻ ജനിച്ചത് ലണ്ടനിൽവെച്ച് ഐ.വി.എഫ് വഴിയാണെന്നും സുഗീത് പറയുന്നു. 2018ലും സംഗീത് ഇതേ അവകാശവാദവുമായി എത്തിയിരുന്നു.

ഐശ്വര്യ റായ് എന്റെ അമ്മയാണെന്നും,​ ചെറുപ്പത്തിലെ ഫോട്ടോ മാത്രമേ കയ്യിലുള്ളൂ അല്ലാതെ തെളിവുകളൊന്നുമില്ലെന്നാണ് അന്ന് സുഗീത് പറഞ്ഞത്. ഇപ്പോൾ താൻ. ലണ്ടനിൽവെച്ച് ഐ.വി.എഫ് വഴിയാണ് ഐശ്വര്യയ്ക്ക് താൻ ജനിച്ചതെന്നാണ് പുതിയ കഥ. ഐശ്വര്യ റായിയുടെ പതിനഞ്ചാം വയസിലാണ് ജനനമെന്നും രണ്ട് വയസുവരെ ഇവരുടെ മാതാപിതാക്കളാണ് വളർത്തിയതെന്നും സുശീൽ പറയുന്നു. 1988 ലാണ് താൻ ജനിച്ചതെന്നും ഇപ്പോൾ ഐശ്വര്യ റായിക്ക് 15 വയസു മാത്രം പ്രായമാണെന്നും സംഗീത് പറഞ്ഞു.

പിന്നീട് തന്റെ വളർത്തച്ഛനായ വടിവേലു റെഡ്ഡി വിശാഖപട്ടണത്തേക്ക് കൊണ്ട് പോവുകയായിരുന്നു. രേഖകളെല്ലാം ബന്ധുക്കൾ നശിപ്പിച്ചെന്നും ഇയാൾ ആരോപിക്കുന്നു. അമ്മയ്ക്കൊപ്പം മുംബയിൽ താമസിക്കാനാണ് താൽപര്യമെന്നും സംഗീത് പറയുന്നു. അതേസമയം സംഗീതിനെതിരെ വിമർശനം ഉയരുന്നുണ്ട്. അമിത ആരാധന മൂലം ഒരു നടിയെ പറ്റി അനാവശ്യ കാര്യങ്ങൾ പറയരുതെന്ന് ആരാധക‌ർ പറയുന്നു.