മമ്മൂക്കയുടെ വിനയം ആണ് ഏറ്റവുമിഷ്ടം, എന്നാൽ ലാലേട്ടനിൽ മറ്റൊരു കാര്യം: മനസുതുറന്ന് നേഹ സക്സേന

Tuesday 14 January 2020 3:28 PM IST

അന്യ ഭാഷയിൽ നിന്ന് മലയാളത്തിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികയാണ് നേഹ സക്സേന. കസബയിലെ സൂസനായി മലയാളത്തിലെ അരങ്ങേറ്റം കുറിച്ച നേഹ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ,​ ധമാക്ക,​ പടയോട്ടം എന്നീ ചിത്രങ്ങളിൽ സാന്നിദ്ധ്യമറിയിച്ചു. ചിലർ മാത്രം കിട്ടുന്ന ഒരു ഭാഗ്യവുമായാണ് നേഹ മലയാളത്തിൽ എത്തിയത്. മറ്റൊന്നുമല്ല,​ മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളായ മോഹൻലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യം. ഇപ്പോഴിത സൂപ്പർ സ്റ്റാറുകളുടെ ഒപ്പമുള്ള അഭിനയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നേഹ. കൗമുദി ടി.വിയിലാണ് താരം മനസുതുറന്നത്.

മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ പേടിയായിരുന്നു. വിറച്ചുകൊണ്ട് ദൈവമേ എന്നു വിളിച്ചാണ് അടുത്ത് ചെന്നത്. ആദ്യംകാണുമ്പോൾ വളരെ സീരിയസാണ്. എന്നാൽ അടുത്തറിയുമ്പോൾ നിറയെ സ്നേഹത്തോടെയാണ് പെരുമാറുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ലൊക്കേഷനിലെല്ലാവർക്കും ബിരിയാണി വിളമ്പി കൊടുക്കുന്നത് കണ്ടപ്പോൾ ‌ഞെട്ടിത്തരിച്ചു നിന്നിട്ടുണ്ട്.

നിഷ്കളങ്കനായ കുട്ടിയുടെ ചിരിയാണ് ലാലേട്ടന്. എപ്പോഴും ചിരിച്ച് സ്നേഹത്തോടെ ഇടപെടും. കാണുമ്പോൾ തന്നെ എല്ലാ വിശേഷങ്ങളും അന്വേഷിക്കും. ഉള്ളിൽ നിറയെ സ്നേഹമുള്ള ആളാണ് ലാലേട്ടൻ.ലാലേട്ടനാണോ മമ്മൂക്കയാണോ കൂടുതൽ മികച്ച നടൻ എന്ന ചോദ്യം പോലും ശരിയല്ല. രണ്ട് പേരുടെയും കൂടെ സിനിമയിൽ അഭിനയിക്കാൻ ഇഷ്ടമാണ്. മനസ് തുറന്ന് വി‌ശേഷങ്ങൾ പങ്ക് വയ്ക്കുകയാണ് നേഹ സക്‌സേന.