പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ കൗമാരക്കാരനായി വേഷം കെട്ടി 21 കാരി,​ ഒടുവിൽ സംഭവിച്ചത്

Tuesday 14 January 2020 11:29 PM IST

പെൺകുട്ടികളുമായി പ്രണയ ബന്ധം സ്ഥാപിച്ച ശേഷം ലൈംഗികമായി ഉപയോഗിക്കാനായി കൗമാരക്കാരനായി വേഷെ കെട്ടിയ ബ്രിട്ടീഷ് യുവതിയെ ജയിലിലേക്കയച്ചു. 21 കാരിയായ ജെമ്മ വാട്ട്സിനെയാണ് എട്ടുവർഷം ജയിൽശിക്ഷയ്ക്ക് കോടതി വിധിച്ചത്. 16 വയസുള്ള ജേക്ക് വാട്ടൺ എന്ന ആൺകുട്ടിയാണെന്ന പേരിൽ ഓൺലൈനിൽ വ്യാജ ഐഡി ഉണ്ടാക്കിയ ശേഷമായിരുന്നു തട്ടിപ്പ്. . 14 വയസ്സിന് താഴെയുള്ള പെൺകുട്ടികളുമായി ബന്ദം സ്ഥാപിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിച്ചു. 14 നും 15 നും ഇടയിൽ പ്രായമുള്ള നാല് പേരുമായി ബന്ധപ്പെട്ട ഏഴ് കേസുകളിൽ നവംബറിൽ വാട്ട്സ് കുറ്റം സമ്മതിച്ചിരുന്നു. കൂടുതൽ പേർ ജെമ്മ വാട്സിന്റെ വലയിൽ വീണിട്ടുണ്ടാകാമെന്നും പൊലീസ് പറയുന്നു.

ആക്രമണം, ലൈംഗികാതിക്രമം, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം എന്നിവയാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. തെക്കൻ ഇംഗ്ലണ്ടിലെ വിൻ‌ചെസ്റ്റർ ക്രൗൺ കോടതിയാണ് വാട്സിന് തടവ് ശിക്ഷ വിധിച്ചത്.സ്‌നാപ്ചാറ്റിലോ ഇൻസ്റ്റാഗ്രാമിലോ പെൺകുട്ടികളുടെ പ്രൊഫൈലുകൾ ലൈക്ക് ചെയ്ത് സന്ദേശങ്ങൾ അയച്ചുകൊണ്ടാണ് യുവതി വലവീശുന്നത്.

ഇരകളെ കൂടിക്കാഴ്ചക്ക് പ്രേരിപ്പിച്ചശേഷം വാട്ട്സ് ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിലുള്ള അവരുടെ വീടുകളിലേക്ക് ട്രെയിനിൽ യാത്ര ചെയ്തു. ആൺകുട്ടിയുമായി യഥാർത്ഥ ബന്ധത്തിലാണെന്ന് പെൺകുട്ടികൾ പലരും വിശ്വസിച്ചു. നിരവധി കേസുകളിൽ, മാസങ്ങൾക്കിടയിൽ ഒന്നിലധികം തവണം ഇത്തരം സമാഗമങ്ങളുണ്ടായി. ഇരകളായ ചിലരുടെ മാതാപിതാക്കളെയും യുവതി കണ്ടുമുട്ടി. അവരെയും വലയിൽ വീഴ്ത്താൻ യുവതിക്ക് കഴിഞ്ഞു.പോലീസ് ബന്ധപ്പെടുന്നതുവരെ തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് ഇരകൾക്ക് അറിയില്ലായിരുന്നുവെന്നാണ് കോടതിയിലെ റിപ്പോർട്ട്. തിനാറാമത്തെ വയസ്സിൽ സ്കൂൾ വിട്ട് അമ്മയോടൊപ്പം വടക്കൻ ലണ്ടനിൽ താമസിക്കുന്ന വാട്ട്സ് ആദ്യമായി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത് 2018 ഏപ്രിലിലാണ്. അന്വേഷണത്തിലാണെന്ന് അറിഞ്ഞിട്ടും, ജെയ്ക്ക് എന്ന നിലയിൽ തന്റെ പ്രവർത്തനങ്ങൾ അവർ തുടർന്നു. വാട്ട്സ് ഒരു പശ്ചാത്താപവും പ്രകടിപ്പിച്ചിട്ടില്ലെന്നും അവളുടെ പ്രവൃത്തികൾക്ക് വിശദീകരണമൊന്നും നൽകിയിട്ടില്ലെന്നും കെൻ‌റൈറ്റ് പറഞ്ഞു.