ആരോഗ്യവും സൗന്ദര്യവും ഒരുമിച്ച്: ക്യാരറ്റ് കഴിച്ചാൽ മതി

Wednesday 15 January 2020 12:42 AM IST

കാ​ര​റ്റ് ​സൂ​പ്പ് ​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യും​ ​സൗ​ന്ദ​ര്യ​വും​ ​ല​ഭി​ക്കാ​ൻ​ ​ഏ​റ്റ​വും​ ​എ​ളു​പ്പ​ ​വ​ഴി​യാ​ണ്.​ ​വി​റ്റാ​മി​ൻ​ ​എ,​ ​സി​ ​എ​ന്നി​വ​യാ​ൽ​ ​സ​മ്പ​ന്ന​മാ​യ​ ​കാ​ര​റ്റി​ൽ​ ​ആ​ന്റി​ ​ഓ​ക്സി​ഡ​ന്റു​ക​ൾ​ ​ധാ​രാ​ള​മു​ണ്ട് . ഇ​വ​ ​ആ​രോ​ഗ്യ​ത്തി​ന് ​ഹാ​നി​ക​ര​മാ​യ​ ​ഫ്രീ​ ​റാ​ഡി​ക്ക​ലു​ക​ളെ​ ​പ്ര​തി​രോ​ധി​ക്കു​ന്നു. മാ​ന​സി​ക​ ​ആ​രോ​ഗ്യം​ ​വ​ർ​ദ്ധി​പ്പി​ക്കും.​ ​ക​ണ്ണി​ന്റെ​ ​ആ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടു​ത്തും.​ ​ഹൃ​ദ്രോ​ഗ​ ​സാ​ദ്ധ്യ​ത​ ​കു​റ​യ്ക്കും​. കാ​ര​റ്റ് ​സൂ​പ്പ് ​ആ​ഴ്ച​യി​ൽ​ ​നാ​ല് ​പ്രാ​വ​ശ്യ​മെ​ങ്കി​ലും​ ​ക​ഴി​ക്കു​ന്ന​തി​ലൂ​ടെ​ ​ച​ർ​മ്മ​ത്തി​ന് ​തി​ള​ക്ക​വും​ ​മാ​ർ​ദ്ദ​വ​വും​ ​നേ​ടാം. ക​ലോ​റി​ ​കു​റ​വു​ള്ള​ ​കാ​ര​റ്റ് ​സൂ​പ്പ് ​അ​മി​ത​വ​ണ്ണം​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​സ​ഹാ​യ​ക​മാ​ണ്.​ ​ആ​സ്ത്മ,​ ​ജ​ല​ദോ​ഷം​ ​എ​ന്നി​വ​യെ​ ​പ്ര​തി​രോ​ധി​ക്കും. കാ​ര​റ്റ് ​മൂ​ന്നെ​ണ്ണം,​ ​ആ​പ്പി​ൾ​ ​തൊ​ലി​യോ​ടു​ ​കൂ​ടി​യ​ത് ​ഒ​രെ​ണ്ണം,​ ​സെ​ല​റി​ ​ത​ണ്ട് ​ര​ണ്ടെ​ണ്ണം,​ ​വെ​ളു​ത്തു​ള്ളി​ ​നാ​ലെ​ണ്ണം,​ ​ഇ​വ​ ​അ​രി​ഞ്ഞ് ​ര​ണ്ട് ​ഗ്ലാ​സ് ​വെ​ള്ളം​ ​ചേ​ർ​ത്ത് ​തി​ള​പ്പി​ച്ച് ​ത​ണു​പ്പി​ച്ച​ ​ശേ​ഷം​ ​മി​ക്സി​യി​ൽ​ ​അ​ടി​ച്ചെ​ടു​ത്ത് ​കു​രു​മു​ള​ക് ​പൊ​ടി​യും​ ​ചേ​ർ​ത്ത് ​സൂ​പ്പ് ​ത​യാ​റാ​ക്കാം.