വീണ്ടും ഒന്നിക്കാനൊരുങ്ങി രഞ്ജി പണിക്കരും സുരേഷ് ഗോപിയും: 'കാവൽ' കട്ടപ്പനയിൽ

Thursday 16 January 2020 12:47 AM IST

തി​യേ​റ്റ​റു​ക​ളി​ൽ​ ​തീ​പ്പൊ​രി​ ​ചി​ത​റി​യ​ ​ഒ​രു​പി​ടി​ ​സി​നി​മ​ക​ൾ​ ​സ​മ്മാ​നി​ച്ച​ ​സൂ​പ്പ​ർ​ ​കോം​ബോ​ ​സു​രേ​ഷ് ​ഗോ​പി​യും​ ​ര​ൺ​ജി​പ​ണി​ക്ക​രും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു. സ്ഥ​ല​ത്തെ​ ​പ്ര​ധാ​ന​ ​പ​യ്യ​ൻ​സ് ,​ ​ത​ല​സ്ഥാ​നം,​ ​ലേ​ലം, പ​ത്രം,​ ​ക​മ്മീ​ഷ​ണ​ർ,​ ​ഏ​ക​ല​വ്യ​ൻ​ ​തു​ട​ങ്ങി​ ​ഒ​രു​പി​ടി​ ​ചി​ത്ര​ങ്ങ​ൾ​ ​സു​രേ​ഷ് ​ഗോ​പി​ക്ക് ​വേ​ണ്ടി​ ​ര​ൺ​ജി​ ​പ​ണി​ക്ക​ർ​ ​എ​ഴു​തി​യി​ട്ടു​ണ്ട്.


എ​ന്നാ​ൽ​ ​ഇ​ത്ത​വ​ണ​ ​തി​ര​ക്ക​ഥാ​കൃ​ത്താ​യോ​ ​സം​വി​ധാ​യ​ക​നാ​യോ​ ​അ​ല്ല​ ​മു​ഴു​നീ​ള​ ​വേ​ഷ​മ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ​ര​ൺ​ജി​ ​പ​ണി​ക്ക​ർ​ ​സു​രേ​ഷ് ​ഗോ​പി​യു​മാ​യി​ ​ഒ​ന്നി​ക്കു​ന്ന​ത്.


നി​ഥി​ൻ​ ​ര​ൺ​ജി​ ​പ​ണി​ക്ക​ർ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​കാ​വ​ലി​ൽ​ ​സു​രേ​ഷ് ​ഗോ​പി​ക്കൊ​പ്പം​ ​നാ​യ​ക​ ​തു​ല്യ​മാ​യ​ ​വേ​ഷ​മാ​ണ് ​ര​ൺ​ജി​ ​പ​ണി​ക്ക​ർ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
20​ന് ​ക​ട്ട​പ്പ​ന​യി​ൽ​ ​ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കു​ന്ന​ ​കാ​വ​ലി​ൽ​ ​സാ​യാ​ ​ഡേ​വി​ഡാ​ണ് ​നാ​യി​ക.​ ​ഐ.​എം.​വി​ജ​യ​ൻ,​ ​സാ​ദി​ഖ്,​ ​ശ​ങ്ക​ർ​ ​രാ​മ​കൃ​ഷ്ണ​ൻ,​ ​കി​ച്ചു​ ​ടെ​ല്ല​സ്,​ ​സ​ന്തോ​ഷ് ​കീ​ഴാ​റ്റൂ​ർ,​ ​ഇ​വാ​ൻ,​ ​രാ​ജേ​ഷ് ​ശ​ർ​മ്മ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.


കാ​മ​റ​ ​:​ ​നി​ഖി​ൽ.​ ​എ​സ്.​ ​പ്ര​വീ​ൺ,​ ​എ​ഡി​റ്റിം​ഗ് ​:​ ​മ​ൻ​സൂ​ൻ​ ​മു​ത്തൂ​ട്ടി,​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​:​ ​സ​ഞ്ജ​യ് ​പ​ടി​യൂ​ർ.
ഗു​ഡ്‌​വി​ൽ​ ​എ​ന്റ​ർ​ടെ​യ്‌​ൻ​മെ​ന്റ് ​‌​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ജോ​ബി​ ​ജോ​ർ​ജാ​ണ് ​കാ​വ​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​നി​ഥി​ന്റെ​ ​ക​ന്നി​ ​ചി​ത്ര​മാ​യ​ ​ക​സ​ബ​ ​നി​ർ​മ്മി​ച്ച​തും​ ​ജോ​ബി​ ​ജോ​ർ​ജാണ്.