ദുൽഖർ ചിത്രത്തിൽ നായികയായി എത്തുന്നത് കാജൽ അഗർവാൾ, സംവിധായിക ബൃന്ദ മാസ്റ്റർ
Thursday 16 January 2020 12:56 AM IST
കാജൽ അഗർവാൾ ദുൽഖർ സൽമാന്റെ നായികയാകുന്നു. പ്രശസ്ത കോറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ സംവിധായികയാകുന്ന ചിത്രത്തിലാണ് കാജൽ ദുൽഖറിന്റെ നായികയാകുന്നത്.ഫെബ്രുവരി അവസാനം ചിത്രീകരണമാരംഭിക്കുന്ന ഈ തമിഴ് ചിത്രം നിർമ്മിക്കുന്നത് റിലയൻസ് എന്റർടെയ്ൻമെന്റാണ്. മംഗലാപുരത്ത് അടുത്തയാഴ്ച തുടങ്ങുന്ന കുറുപ്പിന്റെ അവസാന ഘട്ട ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ദുൽഖർ ബൃന്ദ മാസ്റ്ററുടെ ചിത്രത്തിൽ ജോയിൻ ചെയ്യും.