രാഹുൽ മോദിക്ക് എതിരാളിയേ അല്ല; മലയാളികൾ ചെയ്തത് മണ്ടത്തരമാണെന്ന് രാമചന്ദ്ര ഗുഹ
കോഴിക്കോട്: കോൺഗ്രസ് നേതാവും എം.പിയുമായി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ചരിത്രകാരൻ രാമചന്ദ്ര ഗുഹ. രാഹുൽ ഗാന്ധിയെ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത് മലയാളികൾ ചെയ്ത മണ്ടത്തരമാണെന്ന് രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് ആവശ്യം നെഹ്റു കുടുംബത്തിലെ ചെറുമകനെയായിരുന്നില്ല. രാഹുൽ ഗാന്ധി എതിരാളിയാകുന്നതോടെ മോദിക്ക് കാര്യങ്ങൾ എളുപ്പമാകുമെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.
നേരത്തെ പൗരത്വ നിയമത്തിനെതിരെ രാമചന്ദ്ര ഗുഹ രംഗത്തെത്തിയിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോൾ രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തതിരുന്നു. ഗുഹയെ പോലീസുകാരന്‍ മുഷ്ടി ചുരുട്ടി തല്ലാന്‍ പോകുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. എന്നാൽ തന്റെ കസ്റ്റഡിയും അറസ്റ്റും തീര്‍ത്തും ജനാധിപത്യപരമാണെന്നാണ് ഗുഹ പ്രതികരിച്ചിരുന്നത്. സമാധാനപരമായി സമരം നടത്താന്‍ പോലും പോലീസ് അനുവദിക്കുന്നില്ലെന്ന് രാമചന്ദ്ര ഗുഹ പറഞ്ഞു