പൗരത്വ നിയമഭേദഗതിയിൽ രാഹുലുമായി സംവാദത്തിന് തയ്യാർ,​ കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി മറുപടി തരുമെന്ന് അമിത് ഷാ

Saturday 18 January 2020 8:06 PM IST

ബംഗളൂരു: പൗരത്വ നിയമഭേദഗതിയെ എതിർക്കുന്നവർ ദളിത് വിരുദ്ധരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമത്തിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു. സ്ഥലവും തീയതിയും രാഹുലിന് തീരുമാനിക്കാം. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി രാഹുലിന് മറുപടി തരുമെന്ന് അമിത് ഷാ പറഞ്ഞു. കർണാടകയിലെ ഹൂബ്ലിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെ.എൻ.യുവിൽ മുഴങ്ങിയത് രാജ്യദ്രോഹ മുദ്രാവാക്യങ്ങളാണ്. ഇന്ത്യയിൽ എവിടെയും ഈ മുദ്രാവാക്യങ്ങൾ ഉയരാൻ അനുവദിക്കില്ല.

പാകിസ്ഥാനിൽ 30% ഉണ്ടായിരുന്ന ന്യൂനപക്ഷങ്ങൾ ഇപ്പോൾ 3% ആയി ചുരുങ്ങി. ന്യൂനപക്ഷങ്ങളെ പാകിസ്ഥാൻ കൊന്നൊടുക്കിയതായും അമിത് ഷാ പറ‌ഞ്ഞു. പാ