കോൺഗ്രസ്- ഡി.എം.കെ വീണ്ടും ഭായി ഭായി

Sunday 19 January 2020 10:07 PM IST

ചെന്നൈ: തമിഴ്നാട്ടിലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി.എം.കെയും കോൺഗ്രസും തമ്മിലുണ്ടായ ഭിന്നതയ്ക്ക് പരിഹാരമായി.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ വിശ്വസ്തനായ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി ഹൈക്കമാൻഡിന്റെ ദൂതനായി ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിനെ കണ്ടു ചർച്ച നടത്തി.

ത​മി​ഴ്​​നാ​ട്ടിലെ അടുത്ത നി​യ​മ​സ​ഭാ തിര​ഞ്ഞെ​ടു​പ്പി​ൽ സ്​​റ്റാ​ലി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാൻ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ

ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന്​ അ​ദ്ദേ​ഹം മാദ്ധ്യമങ്ങളോട്​ പ​റ​ഞ്ഞു.

ഇതിനു പിന്നാലെ സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ കെ.എസ്. അഴഗിരിയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ പാർട്ടി നേതാക്കൾ ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലെത്തി സ്റ്റാലിനെ കണ്ടു. ഇരു പാർട്ടികൾക്കുമിടയിൽ തർക്കമില്ലെന്നും സഖ്യം തുടരുമെന്നും 45 മി​നി​റ്റോ​ളം നീ​ണ്ട കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം അ​ഴ​ഗി​രി അ​റി​യി​ച്ചു. . സ​ഖ്യ​ത്തി​ൽ വി​ള്ള​ലു​ണ്ടാ​വു​മെ​ന്നാ​ണ്​ രാ​ഷ്​​ട്രീ​യ​ശ​ത്രു​ക്ക​ളു​ടെ പ്ര​തീ​ക്ഷ​യെ​ന്ന്​ പ​റ​ഞ്ഞ സ്​​റ്റാ​ലി​ൻ, ഇ​രുക​ക്ഷി​ക​ളും പ​ര​സ്യ പ്ര​സ്​​താ​വ​ന​ക​ളി​ൽ​ നി​ന്ന്​ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന്​​ ആ​വ​ശ്യ​പ്പെ​ട്ടു.ഇന്നലെ രാ​വി​ലെ സോ​ണി​യ ഗാ​ന്ധി

സ്​​റ്റാ​ലി​നുമായി ഫോ​ണി​ൽ സം​സാ​രി​ച്ചിരുന്നു..

തദ്ദേശ തിരഞ്ഞെടുപ്പിൽ പദവികൾ വീതംവയ്ക്കുന്നതിൽ ഡി.എം.കെ മുന്നണി മര്യാദ പാലിച്ചില്ലെന്നു കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അഴഗിരി പരസ്യമായി പ്രസ്താവിച്ചതോടെയാണ് തർക്കം തുടങ്ങിയത്.

പൗരത്വ നിയമത്തിനെതിരെ ഡൽഹിയിൽ സോണിയാഗാന്ധി വിളിച്ചു ചേർത്ത സർവകക്ഷി യോഗം ബഹിഷ്കരിച്ച് ഡി.എം.കെ അമർഷം അറിയിച്ചു. പിന്നാലെ ഇരു പാർട്ടികളുടെയും നേതാക്കൾ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തിറങ്ങിയതോടെ സഖ്യം തകരുമെന്ന പ്രതീതി പരന്നിരുന്നു.