എന്റെ മരണം ഉൾപ്പടെ, നാശം മാത്രം ആഗ്രഹിക്കുന്നവരാണ് ചുറ്റുമുള്ളത്: മനസിനെ അലട്ടുന്ന ആ വിഷമം പങ്കുവച്ച് ആദിത്യൻ ജയൻ

Monday 20 January 2020 2:39 PM IST

തന്റെ മരണം ആഗ്രഹിക്കുന്നവരാണ് തനിക്ക് ചുറ്റുമുള്ളതെന്ന് നടൻ ആദിത്യൻ ജയൻ. കഴിഞ്ഞ രണ്ടു ദിവസമായി താൻ കുറച്ചു വിഷമത്തിലായിരുന്നെന്നും എന്റെ നാശം മാത്രം ആഗ്രഹിക്കുന്നവർ ആണ് ചുറ്റുമുള്ളതെന്നും ആദിത്യൻ ഫേസ്ബുക്കിൽ കുറിച്ചു. '2013 ൽ എന്റെ അമ്മ എന്നെ വിട്ടു പോയപ്പോൾ ഉണ്ടായതു പോലയുള്ള വിഷമം ആയിരുന്നു, പക്ഷേ കാര്യം പോലും അറിയാതെ എന്റെ ഒപ്പം നിന്ന എന്റെ സുഹൃത്തുക്കൾക്ക് കൂപ്പുകൈ. അതിൽ നിന്നും ഞാൻ ഇന്നും പുറത്തുവന്നിട്ടില്ല. അത്ര വേദനയായിരുന്നു. സാരമില്ല ഇതൊക്കെ ഒരു എക്‌സ്പീരിയൻസ് ആണ്'- അദിത്യൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കഴിഞ്ഞ രണ്ടു ദിവസമായി ഞാൻ കുറച്ചു വിഷമത്തിലായിരുന്നു. എന്റെ നാശം മാത്രം ആഗ്രഹിക്കുന്നവർ ആണ് ചുറ്റുമുള്ളത്. എന്റെ മരണം ഉൾപ്പെടെ... അത് എനിക്കു നന്നായി മനസ്സിലായി. പക്ഷേ എന്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന കുറച്ചു സുഹൃത്തുക്കൾ, അതിൽ പെൺസുഹൃത്തുക്കളും ആൺസുഹൃത്തുക്കളുമുണ്ട്. അവർക്ക് വേണ്ടിയാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്.

2013 ൽ എന്റെ അമ്മ എന്നെ വിട്ടു പോയപ്പോൾ ഉണ്ടായതു പോലയുള്ള വിഷമം ആയിരുന്നു, പക്ഷേ കാര്യം പോലും അറിയാതെ എന്റെ ഒപ്പം നിന്ന എന്റെ സുഹൃത്തുക്കൾക്ക് കൂപ്പുകൈ. അതിൽ നിന്നും ഞാൻ ഇന്നും പുറത്തുവന്നിട്ടില്ല. അത്ര വേദനയായിരുന്നു. സാരമില്ല ഇതൊക്കെ ഒരു എക്‌സ്പീരിയൻസ് ആണ്.