ഗവർണർ പദവി റദ്ദാക്കിയാൽ ചോദ്യം ചെയ്യാൻ ആരും ഉണ്ടാവില്ല, യെച്ചൂരിക്ക് മറുപടിയുമായി ആരിഫ് മുഹമ്മദ് ഖാൻ
Monday 20 January 2020 6:41 PM IST
തിരുവനന്തപുരം: ഗവർണർ പദവി റദ്ദാക്കണമെന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാരാം യെച്ചൂരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ പറഞ്ഞ കാര്യങ്ങളിൽ തെറ്റുകണ്ടെത്താൻ യെച്ചൂരിക്ക് കഴിഞ്ഞില്ല. അതിനാൽ പദവി റദ്ദാക്കണമെന്ന് പറയുന്നു. അപ്പോൾ ആരും ചോദ്യംചെയ്യാൻ ഉണ്ടാകില്ലല്ലോയെന്നും ഗവർണർ പറഞ്ഞു. ഗവർണർ പദവി ഇല്ലാതാക്കാനുള്ള സ്ഥിതിയിലല്ല സി.പി.എമ്മെന്നും ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു. യെച്ചൂരിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ വിശദീകരണവും ഗവർണർ തള്ളി. ഇതിൻമേലുള്ള നടപടി എന്താകുമെന്ന് വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു