അലനും താഹയ്ക്കും വേണ്ടി യു.ഡി.എഫ് ഇടപെടുന്നു; യു.എ.പി.എ ചുമത്താനുണ്ടായ സാഹചര്യം മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് ലീഗ്
Monday 20 January 2020 9:33 PM IST
കോഴിക്കോട് : പന്തീരങ്കാവ് യു.എ.പി.എ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും വേണ്ടി യു.ഡി.എഫ് ഇടപെടുന്നു. ഇരുവർക്കുമെതിരെ യു.എ.പി.എ കേസ് ചുമത്തിയതിനെതിരെയാണ് ഇടപെടൽ. ഇതിന്റെ ഭാഗമായി എം.കെ.മുനീർ എം.എൽ.എ ഇരുവരുടെയും വീട് സന്ദർശിച്ചു. പ്രശ്നത്തിൽ മുന്നണിതലത്തിൽ ഇടപെടുമെന്ന് എം.കെ.മുനീർ അറിയിച്ചു. യു.എ.പി.എ ചുമത്താനുണ്ടായ സാഹചര്യം എന്തെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു.
അന്തിമതീരുമാനം ഘടകകക്ഷികളുമായി ആലോചിച്ചശേഷമുണ്ടാകും. പ്രതിപക്ഷനേതാവ് നാളെ അലന്റെയും താഹയുടെയും വീടുകൾ സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.