വീട്ടമ്മയുടേയും മകന്റെയും ജീർണിച്ച മൃതദേഹങ്ങൾ : ഒരു തുമ്പും ലഭിക്കാതെ പൊലീസ്

Tuesday 21 January 2020 11:27 PM IST

ന്യൂ​ഡ​ൽ​ഹി: അ​മ്മ​യെ​യും മ​ക​നെ​യും കു​ത്തേ​റ്റു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി അയൽക്കാർ. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ജഹാംഗീ​ർ​പു​രി​യി​ലെ വീ​ട്ടി​ൽ ചൊ​വ്വാ​ഴ്ച​യാ​ണു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ജ​ഹാം​ഗീ​ർ​പു​രി 'കെ' ​ബ്ലോക്കിൽ താ​മ​സി​ക്കു​ന്ന പൂ​ജ, മ​ക​ൻ പ​ന്ത്ര​ണ്ടു​കാ​ര​ൻ ഹ​ർ​ഷി​ത് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.ഇവരുടേത് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പൊലീ​സ് സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും, ആരാണ് കൊല നടത്തിയതെന്നോ, കൊ​ല​യാ​ളി​യെ സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ളോ ഇതുവരെ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല.

അ​യ​ൽ​വാ​സി​ക​ൾ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് പൊലീ​സ് വീ​ട് തു​റ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ജീ​ർ​ണി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. ര​ണ്ടോ മൂ​ന്നോ ദി​വ​സം മു​ൻപ് കൊ​ല​പാ​ത​കം ന​ട​ന്നി​രി​ക്കാ​മെ​ന്നാ​ണു പൊ​ലീ​സ് പ​റ​യു​ന്ന​ത്. കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​നു മുൻപ് ഇ​രു​വ​രെ​യും മ​ർ​ദ്ദിച്ചി​രു​ന്ന​താ​യി പൊലീ​സ് പ​റ​ഞ്ഞു. പൂ​ജ​യു​ടെ ഭ​ർ​ത്താ​വ് ര​ണ്ടു വ​ർ​ഷം മു​ൻപ് മ​രി​ച്ചി​രു​ന്നു. അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞാ​ണ് താ​ൻ വി​വ​ര​മ​റി​ഞ്ഞ​തെ​ന്ന് പ്ര​ദേ​ശ​ത്തു ത​ന്നെ താ​മ​സി​ക്കു​ന്ന പൂ​ജ​യു​ടെ അ​മ്മ അ​റി​യി​ച്ചു.