"പച്ചമാങ്ങ"യിലെ വസ്ത്രധാരണത്തിന് സോനയ്ക്ക് വിമർശനം,​ മറുപടിയുമായി താരം

Friday 24 January 2020 10:31 PM IST

പ്രതാപ് പോത്തനും സോന ഹെയ്ഡനും പ്രധാനവേഷത്തിൽ എത്തുന്ന പച്ചമാങ്ങയുടെ ട്രെയിലർ കഴഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിലെ നടിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വിമർശനം ഉയർന്നു മുണ്ടും ബ്ലൈസും അണിഞ്ഞാണ് ചിത്രത്തിൽ ഉടനീളം സോന പ്രത്യക്ഷപ്പെടുന്നത്. സംഭവം വിവാദമായതോടെ നായികതന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഒരു കാലഘട്ടത്തിലെ കേരളത്തിലെ സ്ത്രീകളുടെ വസത്രധാരണത്തെ അതേ പടി പകർത്തുകയാണ് താൻ ചെയ്തിരിക്കുന്നതെന്നും സഭ്യതയുടെ പരിധികൾ ലംഘിച്ചിട്ടില്ലെന്നുമാണ് സോന പറയുന്നത്. താന്‍ ഒരു ഗ്ലാമറസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന മുൻധാരണയോടു കൂടിയാണ് പലരും വിമർശിക്കുന്നതെന്നും അവര്‍ പറഞ്ഞു.

വളരെ മനോഹരമായ ചിത്രമാണ് പച്ചമാങ്ങയെന്നും വൈകാരികമായ ഒരുപാട് രംഗങ്ങള്‍ നിറഞ്ഞ ചിത്രം ബാലു മഹേന്ദ്ര സാറിന്റെ ശൈലിയെ അനുസ്മരിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഒപ്പം, അമർ അക്ബർ അന്തോണി, കർമയോദ്ധ തുടങ്ങിയ മലയാളം ചിത്രങ്ങളിലും സോന അഭിനയിച്ചിട്ടുണ്ട്. ജയേഷ് മൈനാഗപ്പള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പച്ചമാങ്ങ. ഫുൾ മാര്‍ക്ക് സിനിമയുടെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.