അവരെയാണ് ആണുങ്ങൾ എന്നു വിളിക്കുന്നത്, മരക്കാർ അറബിക്കടലിന്റെ സിംഹം, ടീസർ പുറത്ത്
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിലെ സിംഹത്തിന്റെ ടീസർ പുറത്ത്. 40 സെക്കന്റ് ദൈർഘ്യമുള്ള ടീസറാണ് ആണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മരയ്ക്കാറായി എത്തുന്ന മോഹൻലാലിന്റെ സംഭാഷണമാണ് ടീസറിൽ ഉള്ളത്.
പ്രിയദർശനും അനി ഐ.വി ശശിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ് തിരുനാവുക്കരശ് ആണ്. സുനിൽ ഷെട്ടി, അർജുൻ, മധു, സിദ്ദിഖ്, നെടുമുടിവേണു, മഞ്ജുവാര്യർ, പ്രണവ് മോഹൻലാൽ , കല്യാണി തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 120 ദിവസം കൊണ്ടാണ് മരയ്ക്കാർ ചിത്രീകരിച്ചത്.
ആക്ഷന്‍ കൊറിയോഗ്രഫി ത്യാഗരാജൻ, കസു നെഡ, സംഗത് മംഗ്പുത് എന്നിവരാണ്.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 26ന് ആണ്. ലോകമെമ്പാടുമുള്ള 5000 തീയേറ്ററുകളില്‍ ചിത്രം റിലീസിനെത്തിക്കുമെന്നാണ് ആശിർവാദ് സിനിമാസ് അവകാശപ്പെടുന്നത്.