'എടപ്പാൾ ഓട്ടത്തിന്റെ കഥയാണോ' എന്ന് ആരാധകൻ, പരിഹസിച്ചയാളുടെ വായടപ്പിച്ച് സുരേഷ് ഗോപി: ചുട്ടമറുപടി ഇങ്ങനെ

Monday 27 January 2020 10:44 AM IST

സോഷ്യൽ മീഡിയയിൽ ഇടുന്ന പോസ്റ്രുകൾക്ക് താഴെ വരുന്ന കമന്റുകൾക്ക് പലപ്പോഴും പല താരങ്ങളും മറുപടി നൽകാറുണ്ട്. ചിലപ്പോൾ നല്ല കമന്റുകൾക്കും മോശം കമന്റുകൾക്കും വരെ മറുപടി നൽകേണ്ട അവസ്ഥയുണ്ട്. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പരിഹസിച്ചയാൾക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും എം.പിയുമായ സുരേഷ് ഗോപി. പുതിയ ചിത്രമായ 'കാവൽ' ആരംഭിച്ചിരിക്കുന്നു എന്ന് അടിക്കുറിപ്പ് നൽകിയ ചിത്രത്തിന് താഴെ വന്ന കമന്റിനാണ് താരം മറുപടി നൽകിയിരിക്കുന്നത്.

'എടപ്പാൾ ഓട്ടത്തെ പറ്റിയുള്ള കഥയാണോ സേട്ടാ..' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയായി സുരേഷ്‌ഗോപിയും കമന്റ് ഇട്ടു. 'അല്ല. വേണ്ടാത്തിടത്തു ആളുകളെ നുഴഞ്ഞു കയറ്റുന്നതിനെതിരെ 'കാവൽ' നിൽക്കുന്ന കഥയാ സേട്ടാ..' ഇതോടെ പോസ്റ്റിനോളം ലൈക്ക് അദ്ദേഹത്തിന്റെ മറുപടിക്കായി.

ആദ്യമായാണ് തനിക്ക് നേരെ വരുന്ന പരിഹാസത്തിന് മറുപടിയുമായി സുരേഷ് ഗോപി നേരിട്ട് രംഗത്തെത്തുന്നത്.

പല സൂപ്പർതാരങ്ങൾക്കു നേരെയും സൈബർ ആക്രമണങ്ങളും പരിഹാസങ്ങളും ഉണ്ടാകാറുണ്ടെങ്കിലും അവർ അതിനു മറുപടി പറയാൻ മുതിരാറില്ല. എന്നാൽ സുരേഷ് ഗോപിയുടെ മറുപടി വിമർശകർക്കൊരു താക്കീത് ആണെന്ന് ആരാധകർ പറയുന്നു.