വെള്ളം കുടിക്കാതെ 1.59മണിക്കൂർ

Thursday 30 January 2020 12:54 AM IST

തിരുവനന്തപുരം: ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഒരു മണിക്കൂർ 59 മിനിറ്റ് 40 സെക്കൻ‌ഡ് എടുത്താണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം വായിച്ചത്. 43മിനിറ്റായപ്പോൾ ഗവർണറുടെ ശബ്ദമിടറി. വെള്ളം വേണോയെന്ന് ‌സ്പീക്കർ പി. ശ്രീരാമകൃഷ്‌ണൻ ചോദിച്ചെങ്കിലും നോ പ്രോബ്ലം എന്നായിരുന്നു മറുപടി. തുടക്കത്തിൽ ഊർജസ്വലനായി ഉച്ചത്തിൽ നയപ്രഖ്യാപനം വായിച്ച ഗവർണർക്ക് അവസാന ഭാഗമായപ്പോൾ പതിഞ്ഞ ശബ്‌ദമായി. നയപ്രഖ്യാപനം കേൾക്കാൻ ഭാര്യ രേഷ്‌മാ ആരിഫും രാജ്ഭവൻ ജീവനക്കാരും നിയമസഭയിലെത്തിയിരുന്നു.