സോണിയാ ഗാന്ധി ആശുപത്രിയിൽ
Monday 03 February 2020 12:23 AM IST
ന്യൂഡൽഹി: പനിയും ശ്വാസതടസവുമുണ്ടായതിനെത്തുടർന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ഏഴ് മണിയോടെ ഡൽഹി ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സോണിയയെ പരിശോധിച്ച ഡോക്ടർമാർ നിരീക്ഷണത്തിനായി അഡ്മിറ്റ് ചെയ്യാൻ നിർദേശിക്കുകയായിരുന്നു.മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ട്.