അദ്ദേഹം എനിക്ക് സഹോദരനെപ്പോലെയാണ്,​ എന്നാൽ മറ്റേ നടനെ അറിയില്ല, സൂപ്പർസ്റ്റാറിനെ അറിയില്ലെന്ന് ഷക്കീല,​ രോഷത്തോടെ അരാധകർ

Friday 07 February 2020 11:53 AM IST

തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുനെ അറിയില്ലെന്ന് പറഞ്ഞ നടി ഷക്കീലയ്ക്കെതിരെ ആരാധകർ. ഒരു അഭിമുഖത്തിനിടെയുള്ള ചോദ്യത്തിനാണ് താരം അല്ലുവിനെ അറിയില്ലെന്ന് പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നടൻ മഹേഷ് ബാബു,​ അല്ലു അർജുൻ,​ ജൂനിയർ എൻടിആർ എന്നിവരെക്കുറിച്ചായിരുന്നു ചോദ്യം. മഹേഷ് ബാബു സഹോദരനെപ്പോലെയാണെന്നും, ജൂനിയർ എൻടിആർ നല്ല ഡാൻസറാണെന്നും പറഞ്ഞ ഷക്കീല, അല്ലു അർജുനെ തനിക്ക് അറിയില്ലെന്ന് പറയുകയായിരുന്നു.

വീഡിയോ വൈറലായതോടെ നിരവധി ആരാധകർ ഷക്കീലയെ വിമർശിച്ച് രംഗത്തെത്തി. ഇത്രയും വലിയൊരു നടനെ അറിയില്ലെന്ന് പറഞ്ഞത് ജാഡ കൊണ്ടാണ് എന്നൊക്കെയാണ് അല്ലു ആരാധകർ വിമർശിച്ചിരിക്കുന്നത്. അതേസമയം ഷക്കീലയെ പിന്തുണച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. നടിക്ക് തെലുങ്ക് സിനിമയെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തത് കൊണ്ടാകാം അങ്ങനെ പറഞ്ഞിരിക്കുകയെന്നാണ് അവരുടെ പക്ഷം.