ഓരോരുത്തർക്കും വ്യത്യസ്ത താൽപര്യങ്ങളായിരിക്കും, എന്റെ വീട്ടിൽ പൊടിയുണ്ടെങ്കിൽ അത്... വെളിപ്പെടുത്തലുമായി ഉണ്ണിമുകുന്ദൻ
Sunday 09 February 2020 4:57 PM IST
മലയാള സിനിമയിൽ യുവതാരങ്ങളെല്ലാം ലഹരിക്കടിമകളാണെന്ന ആരോപണത്തിനെതിരെ ഉണ്ണിമുകുന്ദൻ. കാടടച്ച് വെടിവെയ്ക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും, താൻ ജീവിതത്തിൽ ലഹരി ഉപയോഗിക്കാറില്ലെന്നും തന്റെ വീട്ടിൽ പൊടിയുണ്ടെങ്കിൽ അത് പ്രോട്ടിൻ പൊടിയാണെന്നും താരം വ്യക്തമാക്കി.
'ഞാൻ ലഹരി ഉപയോഗിക്കാറില്ല. എന്റെ വീട്ടിൽ പൊടിയുണ്ടെങ്കിൽ അത് പ്രോട്ടീൻ പൊടിയായിരിക്കും. ജീവിതത്തിൽ ഓരോരുത്തർക്കും വ്യത്യസ്ത താൽപര്യങ്ങളായിരിക്കും.ചിലർ വായനശാലകളിലേക്കും മറ്റുചിലർ ഫുട്ബോളിലേക്കും ക്രിക്കറ്റിലേക്കും പാട്ടിലേക്കുമെല്ലാമായി ഒഴിവു സമയം തിരിച്ചുവിടും. ഇടവേളകൾ കൂടുതലായും ഞാൻ ജിമ്മിലാണ് ചെലവഴിക്കാറ്'- ഉണ്ണി മുകുന്ദൻ പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.