നരേന്ദ്രമോദിയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതിന് പിന്നിൽ അമിത് ഷാ? വിവാദമായി മാദ്ധ്യമപ്രവർത്തകയുടെ പുസ്തകം

Monday 10 February 2020 10:07 PM IST

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിന്റെ ആറുവർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി കോളമിസ്റ്റ് തവ്ലീൻ സിംഗിന്റെ പുസ്കകം.. മിശിഹാ മോദി ? എന്ന പുസ്തകത്തിൽ ബി.ജെ.പി മുൻ അദ്ധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെക്കിുരിച്ചുള്ള വെളുപ്പെടുത്തലുകളാണ് വിവാദമായത്. കാശ്മീർ, പൗരത്വ നിയമം, എൻ.സി.ആർ തുടങ്ങിയ പരിഷ്കാരങ്ങളിലൂടെ മോദിയുടെ പ്രതിച്ഛായ തകർത്തതിൽ അമിത് ഷായുടെ പങ്കിനെക്കുറിച്ചും പുസ്തകത്തിൽ തവ്‌ലീൻ സിംഗ് വിശദീകരിക്കുന്നു.

വാർത്താസമ്മേളനങ്ങൾ വിളിക്കാതെ പ്രധാനമന്ത്രി മാദ്ധ്യമ പ്രവർത്തകരെ അകറ്റി നിറുത്തുകയാണ് പതിവ്. അമിത് ഷായാകട്ടെ കിട്ടുന്ന അവസരങ്ങളിലെല്ലാം മാദ്ധ്യമപ്രവർത്തകരോട് കയർക്കുകയാണ് ചെയ്തത്. മോദി സർക്കാരിന്റെ ഒന്നാംവാർഷികാഘോഷത്തിന് അമിത് ഷാ ക്ഷണിച്ച മാദ്ധ്യമപ്രവർത്തകരിൽ മോദിയുമായി നല്ല ബന്ധം പുലർത്തിയവർ ആയിരുന്നില്ലെന്ന് രചയിതാവ് ആരോപിക്കുന്നു.

മാദ്ധ്യമ പ്രവർത്തകരോട് അമിത് ഷാ അഹങ്കാരത്തോടെയും ഭീഷണിയുടെയും സ്വരത്തിലാണ് സംസാരിച്ചിരുന്നത്. മാധ്യമപ്രവർത്തകരോട് ശത്രുക്കളെയെന്ന പോലെയാണ് അഭിമുഖ അഭിമുഖങ്ങളിൽ അദ്ദേഹം പെരുമാറുകയെന്നും തവ്ലീൻ സിംഗ് ആരോപിക്കുന്നു. മോദി സർക്കാരിനോട് അനുകൂലമായ നിലപാട് വച്ചു പുലർത്താത്ത മാദ്ധ്യമപ്രവർത്തകരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു.

ഒരു അഭിമുഖത്തിനായി വിളിക്കുമ്പോൾ സര്‍ക്കാരിന് വേണ്ടി ജോലി ചെയ്യാനാണ് തന്നെ നിയമിച്ചിരിക്കുന്നതെന്നും അതിനപ്പുറം സംസാരിക്കാനല്ലെന്നുമായിരുന്നു അമിത് ഷായുടെ മറുപടി. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ മോദി ബുദ്ധിജീവികളെ വെറുക്കുന്നുവെന്ന പ്രതിഛായ സൃഷ്ടിക്കാൻ തുടങ്ങിയെന്നും അവർ വ്യക്തമാക്കുന്നു.