കേരളത്തിൽ ആർ.എസ്.എസ് ഇപ്പോൾ നടപ്പാക്കുന്ന തന്ത്രത്തിൽ ജാഗ്രത കൂടിയേ തീരൂ, സംസ്ഥാന കൗൺസിലിൽ മുന്നറിയിപ്പുമായി സി.പി.ഐ

Tuesday 11 February 2020 11:30 AM IST

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ ചെറുക്കാൻ ആർ.എസ്.എസ് സംസ്ഥാനത്ത് നടത്തുന്ന പ്രവർത്തനങ്ങളെ ഗൗരവമായി കാണണമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ. കേരളമാകെ വീടുകളിലെത്തി മതപരമായ പ്രചരണമാണ് ആർ.എസ്.എസ് നടത്തുന്നതെന്നും, ഇത് കേരളത്തിൽ വർഗീയ ചേരിതിരിവുകൾക്ക് വഴിവയ്‌ക്കുമെന്നും കൗൺസിൽ വിലയിരുത്തി. ഇക്കാര്യത്തിൽ ഇടതുപക്ഷം അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശം ഉയർന്നിട്ടുണ്ട്.

അതേസമയം, പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തിയ മനുഷ്യശൃംഖല വിജയകരമായിരുന്നുവെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. എന്നാൽ ഇടതുപക്ഷത്തോടു ചേർന്നു നിന്ന ചിലരെങ്കിലും വിട്ടുനിന്നോ എന്ന് പരിശോധിക്കണമെന്നും കൗൺസിലിൽ അഭിപ്രായമുയർന്നു.