അപർണാ ബാലമുരളിയുടെ സൂര്യ ചിത്രം: ഓഡിയോ റിലീസ് ആകാശത്ത് വച്ച്
സൂര്യ നായകനാകുന്ന സൂരറൈ പോട്ര് എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ഇന്ന് ആകാശത്ത് വച്ച് നടക്കും. സ്പൈസ് ജെറ്റുമായി സഹകരിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ഒാഡിയോ റിലീസ്.
ചിത്രത്തിന്റെ പോസ്റ്റർ ഇന്ന് വൈകിട്ട് സ്്പൈസ് ജെറ്റ് ബോയിംഗ് 737-ൽ വച്ച് പ്രകാശനം ചെയ്യും. അതോടൊപ്പം ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും നടക്കും.
സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂരറൈ പോട്രിൽ അപർണ ബാലമുരളിയാണ് നായിക. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. സൂര്യ ഒരു പാട്ട് പാടുന്നുമുണ്ട്. തമിഴ് കൂടാതെ കന്നടത്തിലും ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്. ഫാമിലി ആക്ഷൻ എന്റർടെയിനറായ സൂരറൈ പോട്ര് മദ്ധ്യവേനൽ അവധിക്കാലത്ത് സ്പാർക്ക് പിക്ചേഴ്സ് കേരളത്തിൽ റിലീസ് ചെയ്യും.