സ്വതന്ത്രമതം സ്ഥാപിച്ച ശ്രീകുമാര ഗുരുദേവൻ

Friday 14 February 2020 12:00 AM IST

ന​വോ​ത്ഥാ​ന​ ​നാ​യ​ക​ന്മാ​രി​ൽ​ ​ശ്രീകു​മാ​ര​ ഗു​രു​ദേ​വ​നെ​ ​ചി​ര​സ്‌​മ​ര​ണീ​യ​നും​ ​ആ​രാ​ധ്യ​നു​മാ​ക്കു​ന്ന​ത് ​ഭാ​ര​ത​ത്തി​ന്റെ​ ​ആ​ദ്ധ്യാ​ത്മി​ക​ ​ദ​ർ​ശ​ന​ത്തി​നും​ ​ജാ​തി​ര​ഹി​ത​ ​സാ​മൂ​ഹ്യ​ഘ​ട​ന​യ്‌​ക്കും​ ​ദാ​ർ​ശ​നി​ക​മാ​നം​ ​ന​ൽ​കി​യ​ ​മ​ഹാ​ത്മാ​വെ​ന്ന​ ​നി​ല​യി​ലാ​ണ്.
ക്രൈ​സ്ത​വ​മ​ത​ത്തി​ലെ​ ​ഇ​ത​ര​ ​വി​ഭാ​ഗ​ങ്ങ​ളി​ലും​ ​ഹി​ന്ദു​മ​ത​ത്തി​ലും​ ​ജാ​തി​വ്യ​ത്യാ​സം​ ​ശ്വാ​സം​മു​ട്ടി​ക്കു​ന്ന​ ​സാ​മൂ​ഹ്യ​ ​ചു​റ്റു​പാ​ടു​ക​ളോ​ട് ​പൊ​രു​ത്ത​പ്പെ​ടാ​ൻ​ ​ക​ഴി​യാ​തെ​ ​മ​ത​ങ്ങ​ളി​ൽ​ ​നി​ന്നും​ ​മ​ത​ങ്ങ​ളി​ലേ​ക്ക് ​കൂ​ടു​മാ​റി​ ​അ​വ​സാ​നം​ ​ത​ന്റേ​താ​യ​ ​ഒ​രു​ ​മ​ത​ത്തി​ന് ​രൂ​പം​ ​ന​ൽ​കു​ക​യാ​യി​രു​ന്നു അദ്ദേഹം. ​ ​പാ​ർ​ശ്വ​വ​ത്‌​ക​രി​ക്ക​പ്പെ​ട്ട​വ​രും​ ​അ​ധഃ​കൃ​ത​രും,​ ​അ​സ്‌​പൃ​ശ്യ​രും​ ​ദൃ​ഷ്ടി​യി​ൽ​ ​പെ​ട്ടാ​ലും​ ​ദോ​ഷ​മു​ള്ള​വ​രു​മാ​യ​ ​ഇ​രു​പ​ത്തി​നാ​ലോ​ളം​ ​കീ​ഴാ​ള​ജാ​തി​ക​ളെ​ ​ഒ​ന്നാ​യി​ ​ചേ​ർ​ത്ത് ​അ​വ​ർ​ക്ക് ​'​പ്ര​ത്യ​ക്ഷ​ര​ക്ഷാ​ ​ദൈ​വ​സ​ഭ​ ​"​ ​എ​ന്ന​ ​ഒ​രു​ ​സ്വ​ത​ന്ത്ര​ ​മ​തം​ ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​


1910​ലാ​ണ് ​ ശ്രീകു​മാ​ര​ ​ഗു​രു​ദേ​വ​ൻ​ ​'​പ്ര​ത്യ​ക്ഷ​ര​ക്ഷാ​ ​ദൈ​വ​സ​ഭ​ ​-​ ​സ്ഥാ​പി​ച്ച​ത്.​ ​നേ​ര​ത്തേ​ ​ഹൈ​ന്ദ​വ​ ​ക്ഷേ​ത്ര​ ​ശ്രീ​കോ​വി​ലു​ക​ൾ​ ​കീ​ഴാ​ള​നു​ ​മു​മ്പി​ൽ​ ​കൊ​ട്ടി​യ​ട​ക്ക​പ്പെ​ട്ട​തി​നെ​തി​രെ​ ​പ​ഴ​യ​ ​തി​രു​വി​താം​കൂ​ർ​ ​രാ​ജ്യ​ത്ത് ​അ​ങ്ങോ​ള​മി​ങ്ങോ​ളം​ ​കാ​ൽ​ന​ട​യാ​യി​ ​സ​ഞ്ച​രി​ച്ച് ​ജ​ന​ങ്ങ​ളെ​ ​വി​ളി​ച്ചു​കൂ​ട്ടി​ ​അ​വ​ർ​ക്ക് ​മ​ണ്ണും​ ​ഭ​വ​ന​വും​ ​തൊ​ഴി​ലും​ ​തൊ​ഴി​ലി​ട​ങ്ങ​ളും​ ​സൃ​ഷ്ടി​ച്ച് ​ഒ​രു​ ​ജ​ന​സ​മൂ​ഹ​ത്തെ​ ​അ​ടി​മ​ ​ച​ങ്ങ​ല​യി​ൽ​ ​നി​ന്നും​ ​മോ​ചി​പ്പി​ക്കാ​ൻ​ ​അ​ദ്ദേ​ഹം​ ​യ​ത്നി​ച്ചു.​ ​ആ​ ​ദൗ​ത്യം​ ​ശ്ര​മ​ക​ര​മാ​യി​രു​ന്നു,​ ​പ്ര​തി​ബ​ന്ധ​ങ്ങ​ളും​ ​പ്ര​തി​ഷേ​ധ​ങ്ങ​ളും​ ​വ​ള​രെ​യേ​റെ​ ​നേ​രി​ടേ​ണ്ടി​വ​ന്നു.​ ​അ​ക്കാ​ല​ത്ത് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള​ ​അം​ഗീ​കാ​ര​മാ​യി​ ​ശ്രീ​മൂ​ലം​ ​പ്ര​ജാ​സ​ഭ​യി​ലേ​ക്ക് ​നോ​മി​നേ​റ്റ് ​ചെ​യ്യ​പ്പെ​ട്ടു.​ ​പ​ത്തു​വ​ർ​ഷ​ത്തോ​ളം​ ​(​കൊ​ല്ല​വ​ർ​ഷം​ 1096​ ​മു​ത​ൽ​ 1106​ ​വ​രെ​)​ ​പ്ര​ജാ​സ​ഭാം​ഗ​മാ​യി​ .


1939​ ​ജൂ​ൺ​ 29​ന് ​മ​ഹാ​പ​രി​നി​ർ​വാ​ണം​ ​പ്രാ​പി​ച്ചു.​ ​ശ്രീകു​മാ​ര​ഗു​രു​ദേ​വ​ന്റെ​ ​ദ​ർ​ശ​ന​ങ്ങ​ൾ​ ​ഭാ​ര​ത​ത്തി​ലെ​ ​അ​ധഃ​സ്ഥി​ത​ ​പി​ന്നാ​ക്ക​വ​ർ​ഗ​ങ്ങ​ളു​ടെ​ ​വി​മോ​ച​ന​ ​ദൈ​വ​ശാ​സ്ത്ര​മാ​യി​ ​മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്.​ ​കേ​ര​ള​ത്തി​ന​ക​ത്തും​ ​പു​റ​ത്തു​മാ​യി​ ​നൂ​റ്റി​അ​മ്പ​തി​ല​ധി​കം​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ ​-​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​-​ ​ല​ക്ഷോ​പ​ല​ക്ഷം​ ​വി​ശ്വാ​സി​ക​ൾ​ ​-​ ​ഇ​തെ​ല്ലാം​ ​ശ്രീകു​മാ​ര​ഗു​രു​ദേ​വ​ന്റെ​ ​ആ​ദ്ധ്യാ​ത്മി​ക​ ​പ്ര​ഭാ​വ​വും​ ​ദി​വ്യ​ത്വ​വും​ ​വ്യ​ക്ത​മാ​ക്കു​ന്നു​ .


(​റി​ട്ട.​ ​ജ​ഡ്ജി​യാ​ണ് ​ലേ​ഖ​ക​ൻ)