ഡൽഹി: കണക്കുകൂട്ടലുകൾ തെറ്റിയെന്ന് ഷാ
Friday 14 February 2020 1:21 AM IST
ന്യൂഡൽഹി: തിരഞ്ഞെടുപ്പുകളിൽ തന്റെ കണക്കുകൂട്ടലുകൾ ശരിയാകാറുണ്ടെന്നും ഡൽഹിയിൽ അത് തെറ്റിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് നേതാക്കൾ നടത്തിയ മോശം പരാമർശങ്ങൾ ഒഴിവാക്കണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിൽ പാർട്ടി കൂടുതൽ സീറ്റുകൾ നേടുമെന്നായിരുന്നു തന്റെ വിശ്വാസം. പലപ്പോഴും തിരഞ്ഞെടുപ്പുകളിൽ തന്റെ കണക്കുകൂട്ടലുകൾ ശരിയാകാറുണ്ട്. എന്നാൽ ഡൽഹിയിൽ അതു തെറ്റി. എന്തുകൊണ്ട് വോട്ടു ചെയ്‌തില്ലെന്ന് ജനങ്ങൾ വ്യക്തമായി പറയണമെന്നില്ല. ചില നേതാക്കൾ ഡൽഹി തിരഞ്ഞെടുപ്പിനെ ഇന്ത്യാ-പാകിസ്ഥാൻ പോരാട്ടമായി വിശേഷിപ്പിച്ചതും വെടിവയ്‌ക്കുമെന്ന് പറഞ്ഞതും തിരഞ്ഞെടുപ്പിൽ തെറ്റായ പ്രതിച്ഛായ സൃഷ്‌ടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം പ്രസ്‌താവനകൾ ഒഴിവാക്കാമായിരുന്നു-ഷാ പറഞ്ഞു.