അരവിന്ദ് കേജ്‌രിവാളിനെ കാണാനില്ല, പരിഭ്രാന്തരായ സുരക്ഷ ഉദ്യോഗസ്ഥർ ഡൽഹി മുഴുവൻ അരിച്ചുപെറുക്കി, ഒടുവിൽ കണ്ടെത്തിയത്

Friday 14 February 2020 11:59 AM IST

ന്യൂഡൽഹി: 'ചൂലു'മായെത്തി ഡൽഹി മുഴുവൻ തൂത്തുവാരി വീണ്ടും അധികാരത്തിലേക്കെത്തിയ അരവിന്ദ് കേജ്‌രിവാളിനെക്കുറിച്ചുള്ള കാര്യങ്ങളാണ് സോഷ്യൽ മീഡിയ മുഴുവൻ. കുട്ടിക്കാലം, രാഷ്ട്രീയ തന്ത്രങ്ങൾ അങ്ങനെ പോകുന്നു ലിസ്റ്റ്. അതിനിടയിൽ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത് അരവിന്ദ് കേജ്‌രിവാളിന്റെ ഇഷ്ടഭക്ഷണെതാണ് എന്നുള്ളതാണ്. അടുത്തിടെ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് 'എ.കെ' അക്കാര്യത്തെക്കുറിച്ച് മനസ് തുറന്നിരിക്കുന്നത്.

'ഗോൽഗപ്പ കഴിക്കുന്നത് എനിക്ക് വളരെ ഇഷ്ടമണ്. ഒരിക്കൽ ഞങ്ങൾ ഒരു സാഹസം കാണിച്ചു. സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് അതീവ രഹസ്യമായി ഞാൻ ഭാര്യയോടൊപ്പം കമല മാർക്കറ്റിൽ ഗൊൽഗപ്പ കഴിക്കാൻ പോയി. അവളായിരുന്നു ഡ്രൈവ് ചെയ്തത്,ഞാൻ പിറകിലെ സീറ്റിലിരുന്നു. ഡൽഹിയിലെ മുഴുവൻ പൊലീസുകാരും സി.എം എവിടെ, സി.എം എവിടെയെന്ന് ചോദിച്ച് എന്നെ തിരഞ്ഞുനടന്നു'-അദ്ദേഹം പറഞ്ഞു.

'എന്റെ പ്രിയപ്പെട്ട ഭക്ഷണം ആലു പറാത്തയാണ്, മധുര പലഹാരങ്ങളിൽ പ്രിയം ജിലേബിയോടാണ്” അദ്ദേഹം വ്യക്തമാക്കി. റൊട്ടി, ആലു കി സാബ്സി, ആലു പറാത്ത എന്നിവ താൻ പാചകം ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.