പ്രൊ​ഫ.​കെ. എം.ഡാ​നി​യലിന്റെ ജീവിതത്തിലേക്ക് ഒരു നോട്ടം

Saturday 15 February 2020 12:19 AM IST

മ​ലയാ​ള വി​മർ​ശ​ലോ​ക​ത്ത് പ്രൊ​ഫ.​കെ. എം.ഡാ​നി​യൽ വൈ​യാ​ക​ര​ണൻ, നി​രൂ​പ​കൻ എ​ന്നീ നി​ല​ക​ളിൽ ആർ​ജ്ജി​ച്ച സി​ദ്ധി​സാ​ധ​ന​ അ​ന്യാ​ദൃ​ശ​മാ​യി​രു​ന്നു. അ​ദ്ധ്യാ​പ​ക​നെ​ന്ന നി​ല​യിൽ എക്കാലത്തെയും മാ​തൃ​കയാവുകയും ചെയ്തു.


ആ​റ​ന്മു​ള മ​ഹാ​ക്ഷേ​ത്ര​ത്തി​ന് ഒ​രു കി​ലോ​മീ​റ്റർ പ​ടി​ഞ്ഞാ​റ് ക​ന്നും​പു​ര​ത്ത് ഭ​വ​ന​ത്തിൽ 1920 ഫെ​ബ്രു​വ​രി​മാ​സം (മ​ക​രം പൂ​യം ന​ക്ഷ​ത്ര​ത്തിൽ) എട്ടിന് അ​ദ്ദേ​ഹം ജ​നി​ച്ചു. പി​താ​വ് കെ.​വി.​മ​ത്താ​യി. മാ​താ​വ് റാ​ഹേ​ല​മ്മ. മ​ഹാ​ക​വി കെ.​വി.​സൈ​മൺ പിതൃസഹോദരൻ. കു​ടും​ബം ഒ​രു പ​ഴ​യ സം​സ്‌കൃ​ത​ഗു​രു​കു​ലം.. മാ​താ​പി​താ​ക്കളു​ടെ ശി​ക്ഷ​ണ​വും കു​ല​പ​തി​യാ​യ സൈ​മ​ണി​ന്റെ സം​സ്‌കൃ​താ​ഭ്യ​സ​ന​വും ന​ന്നേ​ ചെ​റു​പ്പ​ത്തി​ലേ ഭാ​ഷാ​സി​ദ്ധി​ക്ക് ന​ല്ല അ​ടി​ത്ത​റ​യേ​കി. ഇ​ടയാ​റന്മു​ള എ​ന്ന സ​ദ്ഗു​ണ​ഗ്രാ​മ​ത്താൽ അ​ദ്ദേ​ഹം വ​ള​രെ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ടി​രു​ന്നു.

ബാ​ല്യ​ത്തിൽ​ത്ത​ന്നെ ര​ഘു​വം​ശം മ​ഹാ​കാ​വ്യം വ​രെ മ​നഃ​പാ​ഠ​മാ​ക്കാൻ ഒ​രു ​പ്ര​യാ​സ​വും ഉ​ണ്ടാ​യി​ല്ല. ഗ​ണി​ത​ത്തി​ലു​ള്ള താ​ത്പ​ര്യം മൂ​ല​മാ​കാം സം​സ്‌കൃ​ത​വ്യാ​ക​ര​ണം ന​ന്നാ​യി പഠി​ച്ചി​രു​ന്നു​. എ​സ്.​ ബി. ​കോ​ള​ജിൽ​നി​ന്നും ഇന്റർ മി​ഡി​യ​റ്റ് പാ​സാ​യി.പിന്നീട് പി​തൃ​വ്യൻ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ബി.എ ഓ​ണേ​ഴ്സി​നു തി​രു​വ​ന​ന്ത​പു​രം മ​ഹാ​രാ​ജാ​സ് കോ​ള​ജിൽ ചേർ​ന്നു. കൂ​ടെ ച​ങ്ങ​മ്പു​ഴ​യും ഉ​ണ്ടാ​യി​രു​ന്നു. പെ​രു​ന്ന കെ. എൻ. നാ​യ​രും സ​ഹ​പാ​ഠി​യാ​യി​രു​ന്നു. ഡോ.​ഗോ​ദ​വർ​മ്മ ഡി​പ്പാർ​ട്ടു​മെന്റ് മേ​ധാ​വി​യാ​യി​രു​ന്നു.
ബി.എ ഓ​ണേ​ഴ്സി​ന് വാ​ചാ​പ​രീ​ക്ഷ ന​ട​ത്തി​യ​ത് ഉ​ള്ളൂ​രാ​യി​രു​ന്നു. ഡാ​നി​യേ​ലി​ന്റെ പാ​ണ്ഡി​ത്യ​വും ഉ​ച്ചാ​ര​ണ​ശു​ദ്ധി​യും ഉ​ള്ളൂ​രി​നെ ആകർഷിച്ചു. സം​സ്‌കൃ​ത​സാ​ഹി​ത്യ​ത്തിൽ​ നി​ന്നും വള​രെ പ്ര​യാ​സ​മു​ള്ള ചോ​ദ്യ​ങ്ങൾ ചോ​ദി​ച്ചു. അ​പ്പോൾ നി​ങ്ങ​ളു​ടെ ദേ​ശ​മെ​വി​ടെ എ​ന്ന് ഉ​ള്ളൂർ ചോ​ദി​ച്ച​തി​ന് ഇ​ട​യാ​റ​ന്മു​ള എ​ന്നു കേ​ട്ട​പ്പോൾ സൈ​മണി​ന്റെ ആ​ര് എ​ന്നു ഉ​ള്ളൂർ ചോദിച്ചു. സ​ഹോ​ദ​ര​പു​ത്രൻ എ​ന്നു പ​റ​ഞ്ഞ​പ്പോൾ സൈ​മ​ണി​ന്റെ പ്ര​തി​ഭാ​വി​ലാ​സ​ങ്ങൾ നി​ങ്ങ​ളി​ലും കാ​ണു​ന്ന​ല്ലോ എ​ന്ന് ഉ​ള്ളൂർ പ​റ​ഞ്ഞു.

വാ​ചാ​പ​രീ​ക്ഷ​യിൽ ഡാ​നി​യ​ലി​നെ പ്ര​ശം​സി​ച്ച കാ​ര്യം കേ​ട്ടു പി​തൃ​വ്യൻ സം​തൃ​പ്ത​നാ​യി​ത്തീർ​ന്നു. പി​തൃ​വ്യ​ന്റെ നിർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് വീ​ണ്ടും ഉ​ള്ളൂ​രി​നെ ചെ​ന്നു​ക​ണ്ടു. ഡാ​നി​യൽ പ​ണ്ഡി​ത​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​തി​ഭ പ്രോ​ത്സാ​ഹി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും പ​റ​ഞ്ഞ് ഒ​രു ടെ​സ്റ്റി​മോ​ണി​യൽ ഉ​ള്ളൂർ എ​ഴു​തി​ക്കൊ​ടു​ത്തു.

ച​ങ്ങ​മ്പു​ഴ​യും

ഡാ​നി​യേ​ലും പ​ട്ടാ​ള​ത്തിൽ
ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധം സ​മ്മാ​നി​ച്ച​ത് പ​ട്ടി​ണി​യാ​യി​രു​ന്നു. ജോ​ലി കി​ട്ടാ​തെ വ​ന്ന​പ്പോൾ ച​ങ്ങ​മ്പു​ഴ​യും ഡാ​നി​യേ​ലും പ​ട്ടാ​ള​ത്തിൽ ചേർ​ന്നു. ഡാ​നി​യേൽ സ​ഞ്ച​രി​ച്ചി​രു​ന്ന ട്ര​ക്ക് ആ​ഴ​ത്തി​ലേ​ക്ക് മ​റി​ഞ്ഞ് ത​ല​ക്ക് മു​റി​വേ​റ്റ് മാ​സ​ങ്ങ​ളോ​ളം അ​ബോ​ധാ​വ​സ്ഥ​യിൽ കി​ട​ക്കേ​ണ്ടി​വ​ന്നു. ഇ​തോ​ടു​കൂ​ടി പ​ട്ടാ​ള​സേ​വ​നം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടിൽ തി​രി​ച്ചെ​ത്തി. ആ​ദ്യം പാ​ള​യം​കോ​ട്ടും പി​ന്നെ യു.സി കോ​ള​ജി​ലും പഠി​പ്പി​ച്ചു. താ​മ​സി​യാ​തെ കോ​ട്ട​യം സി.​എം.​എസി​ലേ​ക്ക് പോ​യി. ഗ​വൺമെന്റ് കോ​ള​ജി​ലേ​ക്ക് ജോ​ലി​ക്ക് അ​പേ​ക്ഷ അ​യ​ച്ചു​കൊ​ടു​ത്തെ​ങ്കി​ലും ഡാ​നി​യേ​ലി​നെ പ​രി​ഗ​ണി​ച്ചി​ല്ല. എ​ന്തോ കാ​ര​ണ​ത്താൽ അ​പേ​ക്ഷ​കൾ കാ​ണാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ചാൻ​സ​ലർ ഉ​ള്ളൂ​രി​ന്റെ ടെ​സ്റ്റി​മോ​ണി​യൽ ക​ണ്ട് Why can't you select this candidate? എ​ന്ന് കു​റി​പ്പി​ട്ടു. അ​തു​കൊ​ണ്ട് ഡാ​നി​യ​ലി​നെ​യും ഉൾ​പ്പെ​ടു​ത്തി. മെ​മ്മോ കി​ട്ടാ​ഞ്ഞ​തു​കൊ​ണ്ട് ജോ​ലി​യിൽ പ്ര​വേ​ശി​ക്കാൻ ക​റ​ച്ചു താ​മ​സി​ച്ചു​ പോ​യെ​ങ്കി​ലും തി​രു​വ​ന​ന്ത​പു​രം ആർട്‌സ് കോ​ള​ജിൽ ജോ​ലി​ക്കു ചേ​രാൻ സാ​ധി​ച്ചു. 1957-ൽ യൂ​ണി​വേഴ്​സി​റ്റി കോ​ള​ജി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം കി​ട്ടി. 1975-ൽ വി​ര​മി​ക്കു​ന്ന​തു​വ​രെ അ​വി​ടെ​ത്ത​ന്നെ തു​ടർ​ന്നു. പിന്നീട് Professor of emiratus എ​ന്ന പ​ദ​വി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ക​യും അ​തു കി​ട്ടു​ക​യും ചെ​യ്തു. വീ​ണ്ടും പ്രൊ​ഫ​സ​റാ​യി തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേഴ്‌​സി​റ്റി കോ​ള​ജിൽ​ത്ത​ന്നെ തു​ടർ​ന്നു. ഒ​രു വീ​ര​യോ​ദ്ധാ​വി​നെ​പ്പോലെയാണ് വി​ദ്യാർ​ത്ഥി​കൾ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

ഭാ​ര​തീ​യ കാ​വ്യ​വി​മർ​ശ​ന ശാ​സ്ത്ര​ത്തി​ന്റെ മാ​തൃ​ക
അ​ദ്ദേ​ഹ​ത്തി​ന്റെ വി​മർ​ശ​കൃ​തി​കൾ ഭാ​ര​തീ​യ വി​മർ​ശ​ന​ ശാ​സ്ത്ര​ത്തി​ന്റെ ഉ​ത്ത​മ മാ​തൃ​ക​ക​ളാ​ണ്. 1984​-ൽ തൃ​ശ്ശൂർ സ​ഹൃ​ദ​യ​വേ​ദി പ്ര​വർ​ത്ത​കർ ആ​വ​ശ്യ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് വേ​ദ​വി​ഹാ​ര പഠ​ന​ങ്ങൾ എ​ഴു​തി​യ​ത്. വി​മർ​ശ​നം സി​ദ്ധാ​ന്ത​വും പ്ര​യോ​ഗ​വും എ​ന്ന കൃ​തി എ​ഴു​തി​യ​ത് മ​ര​ണ​ക്കി​ട​ക്ക​യിൽ​വ​ച്ചാണ്.
വ്യാ​ക​ര​ണ​ത്തി​ലാ​ണെ​ങ്കിൽ ലീ​ലാ​തി​ല​ക​ത്തി​ലെ പ്ര​മാ​ണ​ങ്ങൾ അ​ദ്ദേ​ഹ​ത്തി​നു സർ​വപ്ര​ധാ​ന​മാ​യി​​രു​ന്നു. ഭാ​ര​തീ​യ കാ​വ്യ​മീ​മാം​സ​ പ​ഠി​പ്പി​ക്കു​മ്പോൾ പു​സ്ത​ക​ത്തി​ന്റെ ​സ​ഹാ​യം അ​ദ്ദേ​ഹ​ത്തി​ന് ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു.അ​ദ്ദേ​ഹ​ത്തി​നെ​ല്ലാം മ​നഃ​പാ​ഠ​മാ​യി​രു​ന്നു.