ഫെബ്രുവരി മാസത്തിൽ ഭാഗ്യക്കുറി അടിക്കാൻ യോഗമുള്ള നക്ഷത്രങ്ങൾ ഇവയാണ്, പരീക്ഷിച്ചു നോക്കാം

Saturday 15 February 2020 5:21 PM IST

ഭാഗ്യവും ദോഷവും ഒരാളുടെ ജന്മനക്ഷത്രത്തെയും അതിന്റെ നിലവിലെ സ്ഥിതിയെ അനുസരിച്ചാണ് ഭവിക്കുന്നതെന്ന് ജ്യോതിഷത്തിൽ പറയുന്നു. അത്തരത്തിൽ 2020 ഫെബ്രുവരി മാസം ഭാഗ്യക്കുറി കടാക്ഷിക്കുന്നതിന് യോഗമുള്ള ചില നക്ഷത്രങ്ങളുണ്ട്. കാർത്തിക നക്ഷത്രത്തിനാണ് ഇത് കൂടുതൽ അനുഭവമാവുക. ഈ നക്ഷത്രജാതർ ദേവിക്ക് പുഷ്‌പാഞ്ജലി വഴിപാട് നടത്തുന്നത് ഗുണകരമാണ്. പുണർതം ആണ് മറ്റൊരു നക്ഷത്രം. ശിവക്ഷേത്രത്തിൽ ധാര, പിൻവിളക്ക് എന്നിവ നടത്തുന്നത് ഉത്തമമാണ്. ആയില്യം നക്ഷത്രമാണ് അടുത്തത്. ഇവർക്ക് വിദേശ ലോട്ടറിയിൽ നിന്നാവും ഭാഗ്യം കടാക്ഷിക്കുക. മകം ആണ് മറ്റൊരു നക്ഷത്രം. ഇവർ ശ്രീകൃഷ്‌ണസ്വാമിക്ക് പാൽപായസം നിവേദ്യം നടത്തുന്നത് നല്ലതാണ്. ചിത്തര നക്ഷത്രത്തിനും വളരെയേറെ ഭാഗ്യം കാണുന്നുണ്ട്. വിശാഖം, അനിഴം എന്നിവയാണ് അടുത്ത രണ്ട് നക്ഷത്രങ്ങൾ. ആഗ്രഹസാഫല്യം ഇവർക്ക് സുനിശ്ചിതമാണ്. അവിട്ടം, പൂരുരുട്ടാതി തുടങ്ങിയ നക്ഷത്രങ്ങൾക്കും ഭാഗ്യം കടാക്ഷിക്കും.