മലയാളത്തിന്റെ ആക്ഷൻ കിങ്; സുരേഷ് ഗോപിയുടെ സംഘട്ടന രംഗങ്ങൾ പുറത്ത്

Sunday 16 February 2020 10:48 PM IST

സുരേഷ് ഗോപിയും യുവനടൻ ദുൽഖർ സൽമാനും ഒന്നിച്ചഭിനയിച്ച ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ പുറത്ത്. ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലെ രംഗങ്ങളാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ സംഘട്ടന രംഗങ്ങളുടെ മേക്കിങ് വിഡിയോ ആണിത്.

ശോഭനയും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും അനൂപിന്റേത് തന്നെയാണ്. ദുൽഖർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേഫെറർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദുൽഖറിന്റെ നായികയായി അഭിനയിക്കുന്നത് കല്യാണി പ്രിയദർശനാണ്. ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആൻ്റണി, വാഫാ ഖദീജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.