വേദന സംഹാരികൾ പ്രവർത്തിക്കുന്ന മസ്തിഷ്ക ഭാഗം?

Monday 17 February 2020 12:37 PM IST

1. ആറ്റത്തിന്റെ ഭാരം കൂടിയ കണം?

ന്യൂട്രോൺ

2. ആവർത്തന പട്ടികയിലെ പീരിയോഡുകളുടെ എണ്ണം?

7

3. ന്യൂക്ളിയസ് കണ്ടുപിടിച്ചത് ?

ഏണസ്റ്റ് റൂഥർഫോർഡ്

4. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം?

ലിഥിയം

5. ജൈവമൂലകം എന്നറിയപ്പെടുന്നത്?

ചെമ്പ്

6. ടാക്സോണമിയുടെ പിതാവ്?

കാൾ ലിനേയസ്

7. കോശം കണ്ടെത്തിയത്?

റോബർട്ട് ഹുക്ക്

8. വിഭജിക്കാൻ കഴിയാത്ത കോശങ്ങൾ?

നാഡീകോശങ്ങൾ

9. തലച്ചോറിലെ ഏറ്റവും വലിയ ഭാഗം?

സെറിബ്രം

10. ജീവന്റെ നദി?

രക്തം

11. വേദന സംഹാരികൾ പ്രവർത്തിക്കുന്ന മസ്തിഷ്ക ഭാഗം?

തലാമസ്

12. അരുണ രക്താണുക്കളുടെ ശാസ്ത്രീയ നാമം?

എറിത്രോസൈറ്റ്‌സ്

13. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രക്തകോശം?

അരുണ രക്താണുക്കൾ

14. ശരീരത്തിലെ രക്തബാങ്ക്?

പ്ളീഹ

15. കുതിരസന്നി എന്നറിയപ്പെടുന്ന രോഗം?

ടെറ്റനസ്

16. അന്തർവാഹിനികളിലും കൃത്രിമ ശ്വസനോപകരണങ്ങളിലും ഉപയോഗിക്കുന്ന സംയുക്തം?

സോഡിയം പെറോക്സൈഡ്

17. പല്ലിന്റെ പോടുകൾ അടയ്ക്കാനുപയോഗിക്കുന്ന ലോഹസങ്കരം?

മെർക്കുറി അമാൽഗം

18. നൈട്രജൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ഡാനിയൽ റൂഥർഫോർഡ്

19. കറിയുപ്പ് രാസപരമായി അറിയപ്പെടുന്നത്?

സോഡിയം ക്ളോറൈഡ്

20. പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗത ശൂന്യതയിലാണെന്ന് കണ്ടെത്തിയത്?

ലിയോൺ ഫുക്കാൾട്ട്.