ശരീരത്തിൽ ഈ ഭാഗത്ത് മറുകുള്ളവർക്ക് രാജയോഗം സുനിശ്‌ചിതമാണ്

Tuesday 18 February 2020 5:15 PM IST

ശരീരശാസ്‌ത്ര പ്രകാരം മറുകിന് വളരെയധികം പ്രാധാന്യം ജ്യോതിഷത്തിലുണ്ട്. ഓരോ ഭാഗത്തെ മറുകും വെവ്വേറെ ഫലങ്ങളാണ് പ്രദാനം ചെയ്യുക. രാജയോഗം മറുക് സംബന്ധമായും വരാം എന്നാണ് അഭിപ്രായം. പുരുഷന്മാർക്ക് വലതു കൈയിൽ മറുകുകൾ വരികയാണെങ്കിൽ രാജയോഗം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതുപോലെ തന്നെ കവിളിൽ മറുക് കാണുന്നത് ഈ സാധ്യത വർദ്ധിപ്പിക്കുന്നു.

നെഞ്ചിൽ മറുക് കാണുന്നത് പുരുഷന്മാർക്ക് ഉത്തമമാണ്. കാലിലെ ഉപ്പൂറ്റിയിൽ മറുക് വരുന്നതും രാജയോഗം നൽകും. സ്ത്രീകൾക്ക് കവിളിൽ മറുക് വരുന്നത് ഏറെ ഗുണകരമാണെന്ന് ശരീര ശാസ്‌ത്രം പറയുന്നു. ഇടതുകൈയിൽ മറുകുള്ളതും സ്ത്രീകൾക്ക് വളരെ ഗുണപ്രദമാണ്. ഇത്തരക്കാർ സൗഭാഗ്യവതികളായി തീരുമെന്നാണ് ജ്യോതിഷ ശാസ്ത്രം. ഉപ്പൂറ്റിക്ക് താഴെ, ഇടത്തെ കണ്ണിൽ, വയറ്, അരക്കെട്ട് എന്നിവിടങ്ങളിൽ മറുക് കാണുന്നത് അതീവ ഭാഗ്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. ഇതിൽ സ്ത്രീകൾക്ക് ഇടത്തും, പുരുഷന്മാർക്ക് വലത്തും എന്ന വ്യത്യാസമുണ്ട്.