ചേട്ടനെ കെട്ടിപ്പിടിച്ച് മഞ്ജു വാര്യർ, മധുവിന്റെ ആദ്യ ചിത്രം 'ലളിതം സുന്ദരം' ചിത്രീകരണം ആരംഭിച്ചു
Wednesday 19 February 2020 4:57 PM IST
മഞ്ജുവാര്യരുടെ സഹോദരനും നടനുമായ മധുവാര്യർ സംവിധായകനാകുന്ന 'ലളിതം സുന്ദരം' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വണ്ടിപെരിയാറിന് സമീപത്തുള്ള മൗണ്ട് ബംഗ്ലാവിലാണ് ചിത്രീകരണം ആരംഭിച്ചത്. മഞ്ജുവാര്യർ തന്നെ നായികയാകുന്ന ചിത്രത്തിൽ ബിജു മേനോനാണ് നായകൻ. മഞ്ജു വാര്യർ നിർമ്മിക്കുന്ന ആദ്യ കോമേഴ്സിയൽ ചിത്രം കൂടിയാണിത്.
സംഗീതം ബിജിബാൽ. ഛായാഗ്രഹണം പി. സുകുമാർ. പ്രമോദ് മോഹൻ തിരക്കഥ. ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്കു ശേഷം മഞ്ജു വാരിയറും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇവർ ഒന്നിച്ച കൃഷ്ണഗുഡിയിൽ പ്രണയകാലത്ത്, കുടമാറ്റം, പ്രണയവർണങ്ങൾ, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നിവ സൂപ്പർഹിറ്റുകളായിരുന്നു.