മലിനീകരണം കുറയ്ക്കണോ? എങ്കിൽ അദ്ദേഹത്തെ വിളിക്കൂ: അഭ്യർത്ഥനയുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Wednesday 19 February 2020 11:23 PM IST

ന്യൂ​ഡ​ൽ​ഹി: വാഹന മ​ലി​നീ​ക​ര​ണം കുറയ്ക്കുന്നതിനായുള്ള നൂ​ത​ന ആ​ശ​യ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കാ​ൻ കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യെ ക്ക്ഷണിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തിന് ഇ​ല​ക്ട്രോ​ണി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ലി​യ പ​ങ്ക് വ​ഹി​ക്കാ​ൻ സാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. കേന്ദ്ര മന്ത്രിക്ക് ഇത് സംബന്ധിച്ച് നൂതനമായ ആശയങ്ങൾ നിതിൻ ഗഡ്കരിക്ക് ഉണ്ടെന്ന് കണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഇ​തു നി​ർ​ദേ​ശ​മ​ല്ല, അ​ഭ്യ​ർ​ഥ​ന​യാ​ണെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

അന്തരീക്ഷ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​ൻ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലും സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ളി​ലും ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കു​ക​യോ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളാ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഇങ്ങനെയൊരു അഭ്യർത്ഥന നടത്തിയത്. ഈ ​വി​ഷ​യ​ത്തി​ൽ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​യു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി പ​റ​യാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​കും. വ​ള​രെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ അ​ത് വി​ശ​ക​ല​നം ചെ​യ്യാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കി.

ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി നി​ര​ത്തി​ലി​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​രി​ന്റെ പ​ദ്ധ​തി​ക​ളെ​ന്തെ​ന്ന് അ​റി​യേ​ണ്ട​തു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ചീ​ഫ് ജ​സ്റ്റീ​സ്, ഇ​തി​നാ​യി കേ​ന്ദ്ര​മ​ന്ത്രി​യോ​ടു ചോ​ദി​ക്കാ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ നി​തി​ൻ ഗ​ഡ്ക​രി​യു​ടെ പ​ക്ക​ൽ നൂ​ത​ന​മാ​യ പ​ല ആ​ശ​യ​ങ്ങ​ളു​മു​ണ്ട്. അദ്ദേഹം പറഞ്ഞു.

തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ അ​ധി​കാ​ര​മു​ള്ള ആ​ളെ​ന്ന നി​ല​യ്ക്ക് കോ​ട​തി​യി​ൽ വ​ന്ന് ത​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും ചീ​ഫ് ജ​സ്റ്റീ​സ് ബോ​ബ്ഡെ പ​റ​ഞ്ഞു. മ​ന്ത്രി​യെ കോ​ട​തി​യി​ലേ​ക്കു വി​ളി​ച്ചു വ​രു​ത്തു​ന്ന കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും ഉ​റ​പ്പ് ന​ൽ​കാ​ൻ അ​ഭി​ഭാ​ഷ​ക​ൻ ത​യാ​റാ​യി​ല്ല. മാത്രമല്ല, ഇ​ത്ത​രം നി​ർ​ദേ​ശ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ആ​ത്മാ​റാം ന​ദ്ക​ർ​ണി ചൂ​ണ്ടി​ക്കാ​ട്ടി.