കമൽ ഹാസൻ ചിത്രമായ ഇന്ത്യൻ 2ന്റെ ഷൂട്ടിങ്ങിനിടെ അപകടം;​ 3 പേർ മരിച്ചു,​ 11 പേർക്ക് പരിക്ക്

Wednesday 19 February 2020 11:48 PM IST

ചെന്നൈ: കമൽ ഹാസനും ശങ്കറും ഒന്നിക്കുന്ന ഇന്ത്യൻ 2വിന്റെ ഷൂട്ടിങ് സെറ്റിൽ അപകടം. അപകടത്തിൽ സാങ്കേതിക പ്രവർത്തകരായ മൂന്ന് പേർക്ക് മരിച്ചു. സൈറ്റിൽ ക്രെയിൻ മറിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്. 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ക്രെയിൻ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെയാണ് അപകടം ഉണ്ടായത്.

ക്രെയിൻ മറിഞ്ഞ് വീണ് അതിനടിയിൽ പെട്ടാണ് മൂന്ന് പേർ മരിച്ചത്. സംവിധായകൻ ശങ്കറിന്റെ കാലൊടിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. പൂനമല്ലിയിലെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ വച്ചാണ് അപകടം. അപകട സമയത്ത് കമൽ ഹാസൻ ലൊക്കേഷനിൽ ഉണ്ടായിരുന്നു.