എത്തിപ്പോയ് ട്രംപിന്റെ 'ചെകുത്താൻ"

Friday 21 February 2020 1:19 AM IST

ന്യൂഡൽഹി : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹത്തിന്റെ സ്വന്തം വാഹനം 'ചെകുത്താൻ' (ദ ബീസ്റ്റ്) എന്ന പ്രസിഡൻഷ്യൽ ലിമോസിൻ കാർ ആഗ്രാ വിമാനത്താവളത്തിലെത്തി. 24ന് വൈകിട്ട് താജ്മഹൽ സന്ദർശിക്കാൻ ട്രംപും ഭാര്യ മിലേനിയയും ഈ ബുള്ളറ്റ് പ്രൂഫ് കാറിലാണ് എത്തുക.

അതീവസുരക്ഷാ ക്രമീകരണങ്ങളുള്ള 'ബീസ്റ്റിനെ" താജ്മഹലിന് സമീപം കടത്തിവിടുന്നതിൽ കടുത്ത ആശങ്കയിലാണ് ആഗ്ര മുനിസിപ്പൽ കോർപറേഷൻ.

കാരണം 1998ലെ സുപ്രീംകോടതി വിധി പ്രകാരം വൈദ്യുത വാഹനങ്ങൾക്ക് മാത്രമേ താജ്മഹലിലേക്ക് പ്രവേശനമുള്ളൂ. ട്രംപിന്റെ ഡീസൽ കാർ താജ്മഹലിൽ കയറിയാൽ നിയമപ്രശ്‌നമുണ്ടാകുമോ എന്നാണ് ആശങ്ക.

മാത്രമല്ല, ആഗ്ര വിമാനത്താവളത്തിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരത്തുള്ള റെയിൽവേ മേൽപ്പാലമാണ് രണ്ടാമത്തെ പ്രശ്‌നം. ഭാരമേറിയ വാഹനങ്ങൾക്ക് കടന്നുപോകാനാവാത്ത ഈ മേൽപ്പാലത്തിലൂടെ എങ്ങനെ 6.4 ടൺ ഭാരമുള്ള ട്രംപിന്റെ 'ബീസ്റ്റ്" കടന്നുപോകുമെന്നതും അധികൃതരെ ആധിയിലാക്കിയിരിക്കയാണ്.

പാലത്തിന്റെ സ്ഥിതിയെക്കുറിച്ച് ജില്ലാ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും പാലം നന്നാക്കാനുള്ള അനുമതി തേടിയിട്ടുണ്ടെന്നും പി.ഡബ്ല്യു.ഡി വ്യക്തമാക്കി. അടിയന്തര സാഹചര്യത്തിൽ ഉപയോഗപ്പെടുത്താൻ പൂർണമായും വൈദ്യുതിയിലോടുന്ന ഒരു ബസ്‌ ആഗ്ര വികസന അതോറിറ്റിയുടെ കൈവശമുണ്ടെങ്കിലും ട്രംപ് ബസ് ഉപയോഗിക്കുമോ എന്നറിയില്ല.

ന​മ​സ്തേ​ ​ട്രം​പി​ന്ഒ​രു​ ​ല​ക്ഷം​ ​പേർ

24​ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യും​ ​ട്രം​പും​ ​ഒ​ന്നി​ക്കു​ന്ന​ ​'​ന​മ​സ്‌​തേ​ ​ട്രം​പ്’​ ​റോ​ഡ് ​ഷോ​യി​ൽ​ ​ഒ​രു​ ​ല​ക്ഷം​ ​പേ​ർ​ ​പ​ങ്കെ​ടു​ക്കു​മെ​ന്ന് ​അ​ഹ​മ്മ​ദാ​ബാ​ദ് ​മു​നി​സി​പ്പ​ൽ​ ​ക​മ്മി​ഷ​ണ​ർ. 70​ ​ല​ക്ഷം​ ​ജ​ന​ങ്ങ​ൾ​ ​അ​ണി​നി​ര​ക്കു​മെ​ന്ന് ​മോ​ദി​ ​അ​റി​യി​ച്ച​താ​യി​ ​ട്രം​പ് ​അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. റോ​ഡ് ​ഷോ​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ഇ​തു​വ​രെ​ ​ഒ​രു​ ​ല​ക്ഷം​ ​ആ​ളു​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തെ​ന്നും​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​ഇ​നി​യും​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​മെ​ന്നും​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചി​രു​ന്നു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ ​മൊ​ത്തം​ ​ജ​ന​സം​ഖ്യ​ 60​-​ 70​ ​ല​ക്ഷ​ത്തി​നി​ട​യി​ലാ​യി​രി​ക്കേ​ ​എ​ങ്ങി​നെ​യാ​ണ് 70​ ​ല​ക്ഷം​ ​പേ​ർ​ ​റോ​ഡ് ​ഷോ​യി​ൽ​ ​പ​ങ്കെ​ടു​ക്കു​മെ​ന്ന് ​വി​മ​ർ​ശ​നം​ ​ഉ​യ​ർ​ന്നി​രു​ന്നു.