അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ: ശ്രദ്ധിക്കണം ഈ കാര്യങ്ങൾ
തിരുവനന്തപുരം: കേരള ചരിത്രത്തിലാദ്യമായി നടക്കുന്ന കേരള അഡമിനിസ്ട്രറ്റീവ് സർവിസിലേക്കുള്ള പ്രാഥമിക പരിക്ഷ 22ന് (നാളെ) നടക്കും. ഒരു ദിവസം രാവിലെയും ഉച്ചയ്ക്കുമായി വലിയ പരിക്ഷ പി എസ് സി നടത്തുന്നത് ആദ്യമായാണ്. പ്രാഥമിക പരിക്ഷയിലെ ഓരോ പേപ്പറിനും 100 വീതമാണ് ചോദ്യങ്ങൾ. 90 മിനിറ്റാണ് ഒരു പേപ്പറിന് ഉത്തരമെഴുതാൻ അനുവദിച്ചിരിക്കുന്ന സമയം. നെഗറ്റിവ് മാർക്കുണ്ട്. അതിനാൽ കറക്കി കുത്തരുത്.
പരിക്ഷ എഴുതുമെന്ന് ഉറപ്പു നൽകിയവർക്ക് ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലേഡ് ചെയ്യാം. പരീക്ഷയെഴുതുമെന്ന് ഉറപ്പ് തന്നവർ രാവിലെയും ഉച്ചയ്ക്കുമായി നടക്കുന്ന രണ്ട് പേപ്പറുകൾക്കും ഹാജരാകണം. ഏതെങ്കിലും ഒരു പേപ്പർ എഴുതാതിരിക്കുന്നത് പരീക്ഷ മൊത്തത്തിൽ ഹാജരാകാതിരീക്കുന്നതിന് തുല്യമായി കണക്കാക്കുകയും വ്യക്തമായ കാരണമില്ലാതെ ഹജരാകാതിരിക്കുന്നത് പ്രൊഫൈൽ തടസപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾക്ക് കാരണമാകും. 22 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ആദ്യപേപ്പറിന്റെ പരീക്ഷ സമയം. ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയാണ്. രണ്ടാം പേപ്പറിന് ക്യത്യം ഒന്നരയ്ക്ക് മുൻപു തന്നെ ഉദ്യോഗാർത്ഥികൾ പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കണം.
പരീക്ഷ എഴുതുമെന്ന്!*! ഉറപ്പു നൽകിയ 4.01 ലക്ഷം പേർക്കായി 1534 പരീക്ഷകേന്ദ്രങ്ങളാണ് സജ്ജീകരിക്കുന്നത്. രാവിലെ 9.45 ശേഷവും ഉച്ചയ്ക്ക് 1.15 ന് ശേഷവുമേ ഉദ്യോഗർഥികളെ പരീക്ഷാകേന്ദ്രത്തിനുള്ളിൽ പ്രവേശിപ്പിക്കുകയള്ളു. രാവിലെ 10 മണിയ്ക്കു ശേഷവും ഉച്ചയ്ക്ക് 1.30 ശേഷവും പരീക്ഷകേന്ദ്രത്തിലെത്തുന്നവരെ പരീക്ഷയെഴുതുവാൻ അനുവദിക്കില്ല. അദ്ധ്യാപകരെ മാത്രമാണ് ഇൻവിജിലേഷനു നിയോഗിക്കുകയുള്ളു. ഉദ്യോഗാർത്ഥികൾ പരീക്ഷസമയത്ത് ക്രമക്കേടു നടത്തിയാൽ ഇൻവിജിലേറ്റർക്കയിരിയ്കും ഉത്തരവാദിത്വം. പരിക്ഷയ്ക്ക് മുമ്പ് ഇതു സംബന്ധിച്ചുള്ള സത്യപ്രസ്താവന അദ്ധ്യാപകർ പി.എസ്.സിയ്ക്ക് ഒപ്പിട്ടു നൽകണം. തിരിച്ചറിയൽരേഖ, അഡ്മിഷൻ ടിക്കറ്റ്, നീല അല്ലെങ്കിൽ കറുത്ത ബോൾ പോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷ ഹാളിൽ അനുവദിക്കുകയുള്ളു. വാച്ച്, ഹെയർ ബാൻഡ്, മൊബൈൽ ഫോൺ, പഴ്സ്, വള, മോതിരം മാല തുടങ്ങിയവ പരിക്ഷ കേന്ദ്രത്തിനകത്തു അനുവദിക്കില്ല ഇവ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ സൗകര്യമുണ്ടാകും.
സംശയമുള്ള പക്ഷം ഉദ്യോഗാർത്ഥികളുടെ കണ്ണട, വസ്ത്രത്തിലെ ബട്ടണുകൾ എന്നിവ ഇൻവിജിലേറ്റർമാർക്ക് പരിശോധിക്കാം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പരീഷാ തട്ടിപ്പുകൾ നടക്കുന്ന സാഹചര്യത്തിലാണിത്. വേണ്ടി വന്നാൽ പുരുഷ/വനിത ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഉദ്യോഗാർത്ഥിയുടെ ദേഹപരിശോധന നടത്താം. പരി ഷ കേന്ദ്രത്തിന് വെളിയിൽ പോലീസ് സേവനം ഉറപ്പാക്കും ഇൻവിജിലേറ്റർമാർക്ക് പരീക്ഷ ഹാളിനുള്ളിൽ മോബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമില്ല . പരീക്ഷ കഴിയുന്നതുവരെ ഇവർ ഹാളിനുള്ളിൽ തന്നെയുണ്ടാകണം. ലളിതമായ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. കൂടുതൽ പോക്കറ്റ്, ബട്ടണുകൾ ഉള്ള വസ്ത്രങ്ങൾ ഒഴിവാക്കുക.
പരീക്ഷ ഹാളിലേക്കു ഇവ മാത്രം തിരിച്ചറിയൽ രേഖ അഡ്മിഷൻ ടിക്കറ്റ് നീല, കറുത്ത ബോൾ പോയിന്റ് പേന
പരീക്ഷ ഹാളിനുള്ളിൽ പ്രവേശിക്കാനുള്ള സമയം
പേപ്പർ ഒന്ന്: രാവിലെ 9.45 മുതൽ 10 വരെ പേപ്പർ രണ്ട്: ഉച്ചയ്ക്ക് 1.15 മുതൽ 1.30 വരെ
വിവരങ്ങൾക്ക് കടപ്പാട്:
ജലീഷ് പീറ്റർ, കരിയർ വിദഗ്ധൻ, ഫോൺ: 9447123075