മര്യാദയ്‌ക്ക് പെരുമാറണം,​ ഫോട്ടോ എടുക്കരുത്,​ മുന്നറിയിപ്പുമായി സാമന്ത

Friday 21 February 2020 10:54 PM IST

തെന്തിന്ത്യൻ സിനിമകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് സാമന്ത അകിനേനി. തമിഴിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം, വളരെ പെട്ടന്നാണ് തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധേയമായി മാറിയത്. എന്നാൽ ആരാധകരുടെ ശല്യം സഹിക്ക വയ്യാതെ പ്രതികരിക്കുന്ന സാമന്തയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ക്ഷേത്ര സന്ദർശനത്തിനിടെ അനുവാദമില്ലാതെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച ആരാധകനോടാണ് നടി മുന്നറിയിപ്പ് നൽകുന്നത്. സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രദർശനത്തിനെത്തിയതായിരുന്നു താരം. ക്ഷേത്രത്തിന്റെ പടികൾ കയറുന്നതിനിടെ ഒരാൾ പിറകെ ഓടിവരികയും ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കുകയും ചെയ്തു.

''നോക്കൂ, മര്യാദയ്ക്ക് പെരുമാറണം, എന്റെ ചിത്രങ്ങൾ എടുക്കരുത്''- സാമന്ത അയാളോട് പറഞ്ഞു.