കോവിഡ് 19 സിംഗപ്പൂർ യാത്ര ഒഴിവാക്കണമെന്ന് കേന്ദ്രം

Saturday 22 February 2020 9:47 PM IST

ന്യൂഡൽഹി: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സിംഗപ്പൂരിലേക്കുള്ള യാത്ര ഒഴിവാക്കാൻ കേന്ദ്ര നിർദേശം. സിംഗപ്പൂരിലടക്കം കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ സുരക്ഷാ മുന്നറിയിപ്പ്.

ഇന്നലെ ഡൽഹിയിൽ ചേർന്ന ഉന്നതലയോഗത്തിന് ശേഷം കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയാണ് നിർദേശം നൽകിയിരിക്കുന്നത്.

തിങ്കളാഴ്ച മുതൽ നേപ്പാൾ, ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് വരുന്ന യാത്രക്കാരെ വിമാനത്താവളങ്ങളിൽ പരിശോധിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ചൈന, ജപ്പാൻ, സൗത്ത് കൊറിയ, ഫിലിപ്പൈൻസ് ഉൾപ്പെടെയുള്ള ആറ് രാജ്യങ്ങളിലെ യാത്രക്കാർക്ക് എല്ലാ വിമാനത്താവളങ്ങളിലും മെഡിക്കൽ പരിശോധന കർശനമാണ്.

കോവിഡ് 19 മരണം - 2345

രോഗബാധിതർ - 76000