ട്രംപിന്റെ ഡൽഹിയിലെ ഇന്നത്തെ കാര്യപരിപാടി

Tuesday 25 February 2020 1:17 AM IST

ഫെബ്രുവരി 25 ചൊവ്വ:

 രാവിലെ 10മണി: ഐ.ടി.സി മൗര്യ ഹോട്ടലിൽ നിന്ന് സർദാർപട്ടേൽ മാർഗ്,ചാണക്യപുരി വഴി നാലര കിലോമീറ്റർ അകലെ രാഷ്‌ട്രപതി ഭവനിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച. കൂടിക്കാഴ്‌ചയ്‌ക്കു ശേഷം രാഷ്‌ട്രപതിക്കൊപ്പം വിരുന്ന് സത്ക്കാരം.

 രാവിലെ 10.45: രാഷ്‌‌ട്രപതിഭവനിൽ നിന്ന് ആറു കിലോമീറ്റർ അകലെ നഗരത്തിന് വെളിയിൽ സ്ഥിതി ചെയ്യുന്ന രാജ്ഘട്ടിൽ മഹാത്മാഗാന്ധിജിക്ക് ആദരാഞ്ജലി

 രാവിലെ 11.30: നാലര കിലോമീറ്റർ സഞ്ചരിച്ച് ഇന്ത്യാഗേറ്റിനു സമീപമുള്ള ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച.

 ഉച്ചയ്‌ക്ക് 12.40: കരാർ കൈമാറ്റം, മാദ്ധ്യമങ്ങൾക്ക് മുന്നിൽ സംയുക്ത പ്രഖ്യാപനം, ഉച്ചഭക്ഷണം

 തിരികെ ഹോട്ടലിൽ എത്തി വിശ്രമത്തിന് സാദ്ധ്യത.

 വൈകിട്ട് 3മണി: ഹോട്ടലിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെ ചാണക്യപുരിയിൽ എംബസി മേഖലയിൽ സ്ഥിതി ചെയ്യുന്ന യു.എസ് എംബസിയിൽ വ്യവസായികളുമായി കൂടിക്കാഴ്‌ച. എംബസി ജീവനക്കാരെ കാണൽ.

 രാത്രി 8ന് വീണ്ടും രാഷ്‌ട്രപതി ഭവനിൽ. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കുന്ന അത്താഴ വിരുന്ന്.

 രാത്രി പത്തുമണിയോടെ ന്യൂഡൽഹി വിമാനത്താവളത്തിൽ നിന്ന് എയർഫോഴ്സ് വണ്ണിൽ യു.എസിലേക്ക് മടക്കം