ടൊവിനോയുടെ സിനിമയാണോ?, ലിപ് ലോക്ക് ഉണ്ടെങ്കിൽ താനില്ലെന്ന് റേബ
ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോറൻസിക്. മലയാള സിനിമാചരിത്രത്തിൽ ഒരു ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥന്റെ കഥാപാത്രം നായകനാകുന്ന ത്രില്ലർ സിനിമയെന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ ഒരു പ്രധാന റോളിൽ റേബ മോണിക്കയും എത്തുന്നുണ്ട്. ഈ ചിത്രത്തിനായി ഫോറൻസിക്കിന്റെ അണിയറ പ്രവർത്തകർ റേബയെ സമീപിച്ചപ്പോഴുണ്ടായ രസകരമായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ടൊവനോ.
'ഫോറൻസിക്കിന്റെ കഥ റേബയുടെ അടുത്ത് പറയാൻ ചെന്ന സമയത്ത് റേബ ചോദിച്ചത്രെ, ടൊവിനോയുടെ സിനിമ, ഇതിൽ ലിപ് ലോക്ക് ഉണ്ടോ? എന്ന്. അപ്പോൾ തന്നെ ഇവർ ഉണ്ടെന്ന് പറയുകയും, അങ്ങനെ ആണെങ്കിൽ ഈ പടം ചെയ്യുന്നില്ലെന്ന് റേബ പറഞ്ഞെന്നുമാണ് കഥകൾ". മംമ്ത മോഹൻദാസാണ് ചിത്രത്തിലെ നായിക. റിതിക സേവ്യർ ഐ,പി.എസ് എന്ന കഥാപാത്രമായാണ് മംമ്ത എത്തുന്നത്. ഇൗ വെള്ളിയാഴ്ചയാണ് ഫോറൻസിക് തിയേറ്ററുകളിലെത്തുന്നത്.