' പൗരത്വനിയമത്തിനെതിരെ സമരരാവ് ' ഇന്ന്

Friday 28 February 2020 12:38 AM IST

ബാലരാമപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടന സംരക്ഷണ വേദി രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സമരരാവ് ഇന്ന് വൈകിട്ട് 4.30ന് ബാലരാമപുരം ജംഗ്ഷനിൽ നടക്കും. ജസ്റ്റിസ് കെമാൽപാഷ ഉദ്ഘാടനം ചെയ്യും. ഗാന്ധിയൻ ഗോപിനാഥൻ നായർ,​ എം.എൽ.എമാരായ അഡ്വ.എം. വിൻസെന്റ്,​ ഐ.ബി. സതീഷ്,​ മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ,​ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ ട്രഷറർ കെ.എസ്. സുനിൽകുമാർ,​ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സുൽഫിക്കർ സലാം,​ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകര,​ ഷഹീൻബാഗ് സമരനായിക മേധാ സുരേന്ദ്രനാഥ്,​ സാമൂഹ്യപ്രവർത്തക വിനീത വിജയൻ,​ ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ തുടങ്ങിയവർ സംസാരിക്കും. മലബാർ സാംസ്കാരിക സമിതി അവതരിപ്പിക്കുന്ന നാടകം,​ ഷാഹിൻ ബാഗിലെ ഉമ്മമാർ,​ മാപ്പിള ഗായകൻ റാഫി മാണിക്യ വിളാകം ആൻഡ് പാർട്ടി എന്നിവർ പങ്കെടുക്കുന്ന പൗരത്വനിയമ പ്രതിഷേധ സദസ് എന്നിവ നടക്കുമെന്ന് ഭരണഘടന സംരക്ഷണ വേദി ചെയർമാൻ അയൂബ്ഖാൻ,​ ജനറൽ കൺവീനർ ജെ. സജ്ജാദ് സഹീർ,​ കൺവീനർ എം.എം.സലിം എന്നിവർ അറിയിച്ചു.