'ഞാൻ മദ്യപിക്കും,​ അത് തുറന്നു പറയാൻ എന്തിനാ പേടിക്കുന്നേ?​ അത്ര വലിയ കുറ്റമാണോയെന്ന് വീണ നന്ദകുമാർ

Tuesday 03 March 2020 5:51 PM IST

കെട്ടിയോളാണ് എന്റെ മാലാഖയിലൂടെ മലയാളത്തിലേക്ക് എത്തിയ വീണയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. രണ്ടെണ്ണം അടിച്ചാൽ നന്നായി സംസാരിക്കുമെന്ന് ഒരു അഭിമുഖത്തിൽ വീണ തുറന്ന് പറഞ്ഞിരിക്കുകയാണ്. മദ്യപിക്കുമെന്ന് തുറന്ന് പറയാൻ എന്തിനാണ് പേടിക്കുന്നതെന്ന് ചോദിക്കുകയാണ് താരം.


മദ്യപിക്കുന്നത് തുറന്നു പറയാൻ എന്തിനാണ് പേടിക്കുന്നത് ? അത് അത്ര വലിയ കുറ്റമാണോ? ബിയർ അടിച്ചാൽ കുറച്ചധികം സംസാരിക്കും എന്ന് താനൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നുവെന്നും മറ്റൊരാളെയും ദ്രോഹിക്കുന്ന കാര്യമൊന്നും അല്ല അതെന്നുമാണ് വീണ പറയുന്നത്. അത് ഓരോരുത്തരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ്. പിന്നെ താൻ പറഞ്ഞത് വളച്ചൊടിച്ച് ആഘോഷിക്കുന്നതും ട്രോൾ വീഡിയോ ഇറക്കുന്നതുമൊക്കെ ശരിയാണോ എന്ന് അത് ചെയ്യുന്നവരാണ് ചിന്തിക്കേണ്ടതെന്നും വീണ പറയുന്നു.

ഞാൻ ബിയർ കഴിക്കാറുണ്ട്. ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം കുട്ടികളും ബിയർ അടിക്കുന്നവരാണ്.

അത് തുറന്നു പറയുന്നതിൽ കുഴപ്പമുള്ളതായി എനിക്ക് തോന്നിയിട്ടില്ല.

- വീണ നന്ദകുമാർ